Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് ജില്ലയില്‍ കനത്ത മഴ; മലയോരത്ത് ഉരുള്‍പൊട്ടി10 വീടുകള്‍ ഭാഗീകമായി തകര്‍ന്നു, നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി, കൃഷി നശിച്ചു

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ മലയോരത്ത് ഉരുള്‍പൊട്ടുകയും വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 11:47 am IST
inKasargod
മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറിയപ്പോള്‍

മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറിയപ്പോള്‍

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ മലയോരത്ത് ഉരുള്‍പൊട്ടുകയും വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വെള്ളം കയറി ഒറ്റപ്പെട്ട മധൂര്‍ പട്ട്‌ള വില്ലേജിലുള്ള മൂന്ന് കുടുംബത്തിലെ 16 പേരെ ഫയര്‍ഫോഴ്‌സിന്റെ സഹായത്താല്‍ റോഡിലെത്തിച്ചു ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ 10 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 121.64 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി രേഖപ്പെടുത്തിയത് 3708.02 മില്ലിമീറ്റര്‍ മഴയാണ്.
മലയോര പഞ്ചായത്തുകളില്‍ ശക്തമായി മഴ തുടരുകയാണ്. 

വെള്ളരിക്കുണ്ട് താലൂക്കില്‍ നേരത്തേ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ നിന്ന് മുന്‍കരുതലായി ബളാലില്‍ 12 കുടുംബങ്ങളെയിം മാലോത്ത് ഒരു കുടുംബത്തെയും പാറകല്ല് വീഴുമെന്ന ഭീഷണിയുള്ളതിനാല്‍ കള്ളാര്‍ വില്ലേജിലെ രണ്ട് കുടുംബങ്ങളേയും ബന്ധുവീടുകളിലേക്ക് മാറ്റുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്‍ അറിയിച്ചു. കോട്ടഞ്ചേരി വനമേഖലയില്‍ മഴ കുറവാണ്. ആളാപായമില്ല. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല. റവന്യു ഉദ്യോഗസ്ഥര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്

ചിറ്റാരിക്കാല്‍ വില്ലേജില്‍ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ നല്ലോമ്പുഴ ഷാജു പി.ജി പാലിയത്ത് എന്നവരും കുടുംബവും താമസിയ്‌ക്കുന്ന ഷീറ്റ് ഇട്ട വീടിന് മുകളിലേയ്‌ക്ക് താന്നിമരം കടപുഴകി വീണ് ഭാഗീകമായി തകര്‍ന്നു. 50000 രൂപയുടെ നാശനഷ്ടം ഉണ്ടായി.
 

വെള്ളം കയറി ഒറ്റപ്പെട്ട മധൂര്‍ പട്ട്‌ള വില്ലേജിലെ കുടുംബങ്ങളെ ഫയര്‍ഫോഴ്‌സ്ബ ന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു
 

കളളാര്‍ വില്ലേജില്‍ ഓട്ടക്കണ്ടത്തെ കൂറ്റന്‍ പാറ അപകടാവസ്ഥയിലായതിനാല്‍ പ്രദേശത്തെ മൂന്ന് കൂടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ബെള്ളൂര്‍ വില്ലേജിലെ മൊടഗ്രാമം  അഞ്ചാം വയല്‍ എ.വി.നാരായണന്റെ കിണര്‍ കഴിഞ്ഞ ദിവസം  രാത്രിയിലുണ്ടായ കനത്ത മഴയില്‍  ഇടിഞ്ഞു ഉപയോഗശൂന്യമായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

മഞ്ചേശ്വരത്ത് ദേശീയപാതയില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കൂറ്റന്‍ മരത്തിന്റെ ഒരു ഭാഗം ദേശീയ പാതയ്‌ക്ക് കുറുകെ പൊട്ടിവീഴുകയായിരുന്നു. ഇതേതുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാര്‍ ചേര്‍ന്ന് ഒടിഞ്ഞുവീണ മരം മുറിച്ചു മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപ്പിച്ചത്. ഓമഞ്ചൂര്‍-ബങ്കര-മഞ്ചേശ്വരം പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് 75 ഏക്കറോളം കൃഷിയിടങ്ങള്‍ വെള്ളം കയറി നഷിച്ചു. കൂള്ളൂര്‍, മജ്ജിവയല്‍ എന്നിവിടങ്ങളിലാണ് കൃഷിനാശം ഉണ്ടായത്. നിരവധി തെങ്ങുകളും കവുങ്ങുകളും കടപുഴകി. മറ്റു കൃഷികള്‍ക്കും നാശമുണ്ടായി.

ബേഡഡുക്ക: മലയോരത്ത് രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ കാഞ്ഞിരത്തിങ്കാല്‍ കുട്ട്യാനത്ത് ഉരുള്‍പൊട്ടി. കാഞ്ഞിരത്തിങ്കാല്‍-വാവടുക്കം റോഡിന്റെ താഴെവശത്താണ് മണ്ണും കല്ലും വെള്ളവും ഉള്‍പ്പെടെ ഒലിച്ചിറങ്ങിയത്. ചെങ്കുത്തായ മലയുടെ അടിവാരമാണിവിടം. റോഡ് ടാറിട്ടതിന്റെ തൊട്ടടുത്തുവെച്ചാണ് മണ്ണ് ഇടിഞ്ഞുതുടങ്ങിയത്. നൂറുമീറ്ററോളം താഴ്ചയിലേക്ക് മണ്ണ് ഒലിച്ചെത്തി. കാസര്‍കോട് കളക്ടറേറ്റിലെ സര്‍വേയര്‍ കാഞ്ഞിരത്തിങ്കാല്‍ മീത്തല്‍ ചേരിപ്പാടിയിലെ വൈഷ്ണവത്തില്‍ എം.കുഞ്ഞിരാമന്‍ നായരുടെ ഭാര്യ വസന്തയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഉരുള്‍ പൊട്ടിയത്. ഇവരുടെ താമസസ്ഥലത്തിന് എതിര്‍വശത്തുള്ള കുന്നിന്റെ മധ്യഭാഗത്തായാണ് അപകടം. തെങ്ങിന്‍തോപ്പാണിവിടം. താഴെ വീടുകള്‍ ഇല്ലാത്തതിനാല്‍ ആളപായമില്ല. കൃഷിയിടം, തോട്, കുളം എന്നിവ മണ്ണുമൂടി.

റോഡിന് മുകള്‍ഭാഗം പാറക്കല്ലുകളാണ്. ഇവിടെ റോഡ് കുറുകെ താഴ്‌ത്തി കോണ്‍ക്രീറ്റ് ചെയ്താണ് മഴക്കാലത്ത് വെള്ളം ഒഴുകുന്നതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനു സമീപത്താണ് മണ്ണ് നിരങ്ങിയത്. കലുങ്ക് നിര്‍മിക്കാതെ റോഡ് കുറുകെ താഴ്‌ത്തി കോണ്‍ക്രീറ്റ് ചെയ്തത് നിര്‍മാണത്തിലെ പോരായ്‌മയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കുഞ്ഞിരാമന്‍ കൃഷിയിടത്തില്‍ ജലസേചനത്തിനായി മൂന്നരലക്ഷം രൂപ ചെലവില്‍ കഴിഞ്ഞവര്‍ഷമാണ് കുളം നിര്‍മിച്ചത്. കുളവും കൃഷിയിടവും പൂര്‍ണമായും മണ്ണിനടിയിലായി.

ഉദുമ: രണ്ട് ദിവസമായി തകര്‍ത്തുപെയ്യുന്ന മഴ ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലെ കൊയ്‌ത്തുതുടങ്ങിയതും കൊയ്യാന്‍ പാകമായതുമായ 40 ഏക്കറിലധികം സ്ഥലത്തെ നെല്‍ക്കൃഷി വെള്ളത്തിലായിട്ടുണ്ട്. പള്ളിക്കരയിലെ അരവത്ത് പാടശേഖരത്തില്‍ ഏക്കര്‍ കണക്കിന് നെല്ല് വെള്ളത്തിലാണ്. ജയ, മനോരത്‌ന, ശ്രേയസ്, ഉമ, മുണ്ടക്കയ്‌മ തുടങ്ങിയവയാണ് നട്ടിരുന്നത്. ഇതില്‍ ജയ കൃഷി ചെയ്തതവര്‍ കൊയ്‌ത്ത് തുടങ്ങിയിരുന്നു. മറ്റുചിലര്‍ കൊയ്യാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അതിനിടയിലാണ് ശനിയാഴ്ച വൈകീട്ടോടെ വയലുകള്‍ വെള്ളത്തിലായത്. പാക്കം കരുവാക്കോട് പാടശേഖരത്തില്‍ 10 ഏക്കറോളം വയല്‍ വെള്ളത്തിലാണ്. ഇവിടെയും കൊയ്‌ത്തുതുടങ്ങിയിരുന്നു. ഇ.വി.കുഞ്ഞിരാമന്‍, അമ്പുഞ്ഞി പാലത്തിങ്കല്‍, കുഞ്ഞിക്കണ്ണന്‍ പാലത്തിങ്കല്‍, മയൂരി ഗോവിന്ദന്‍, പി.സി.പ്രമീള, പി.ഗംഗാധരന്‍, ടി.കുഞ്ഞിക്കണ്ണന്‍ നായര്‍ തുടങ്ങിയ കര്‍ഷകര്‍ക്കെല്ലാം കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഉദുമയിലെ ബാര, മുദിയക്കാല്‍ പാടശേഖരങ്ങളിലും വെള്ളം കയറി കൃഷി നശിച്ചു.

Tags: kasargodക്ഷേത്രംwaterRainfire force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.