കൊച്ചി : കാലടി മലയാറ്റൂരിൽ പാറമടയ്‌ക്കായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. പാറമടയിലെ ജീവനക്കാരായ കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.
പുലർച്ചെ 3.30നാണ് അപകടം സംഭവിച്ചത്. കുടിയേറ്റ തൊഴിലാളികൾ താമസിച്ച വീട്ടിലാണ് സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കുടിയേറ്റ തൊഴിലാളികൾ ക്വാറന്റൈനിൽ ആയിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. കൂടുതൽ വിവരങ്ങൾ ലാഭമായിട്ടില്ല. കാലടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: