തിരുവനന്തപുരം: അല്‍ഖ്വയ്ദ അടക്കമുള്ള ഭീകരസംഘടനകള്‍ കേരളത്തില്‍ ഒളിത്താവളം ഒരുക്കുന്നതിനു കാരണം പോലീസിന്റെ അനാസ്ഥ. ഇടത്-വലത് മുന്നണികളുടെ ന്യൂനപക്ഷ സ്നേഹം ഭീകരര്‍ മറയാക്കുന്നു. കളിയിക്കാവിളയില്‍ എസ്ഐയെ വധിച്ചതടക്കമുള്ള സംഭവങ്ങളില്‍ നിന്നു പാഠം പഠിക്കാതെ പോലീസും സര്‍ക്കാരും. ആഭ്യന്തര-സുരക്ഷാ വിഭാഗങ്ങളുടെ പ്രവര്‍ത്തനം പോലും നിശ്ചലം. ഭീകരവിരുദ്ധ സ്ക്വാഡും കടലാസില്‍ മാത്രം.
ഇതര സംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഭീകരസംഘടനകളും മാവോയിസ്റ്റുകളും പിടിമുറുക്കുന്നുവെന്ന് നിരവധി തവണ കേന്ദ്രഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2012 മുതല്‍ സംസ്ഥാനത്തെ ഇടത്-വലത് സര്‍ക്കാരുകള്‍ ചേര്‍ന്ന് പൂഴ്ത്തി വച്ചത് തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സിന്റെ ആയിരത്തോളം മുന്നറിയിപ്പുകള്‍. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍, അവയുടെ പ്രവര്‍ത്തകര്‍, അവര്‍ പണം കണ്ടെത്തുന്ന രീതികള്‍ തുടങ്ങി ഓരോ പ്രദേശത്തെയും വിവരങ്ങളടക്കം നല്കിയ റിപ്പോര്‍ട്ടുകളാണ് ഇവ.
കണ്ണൂരിലെ കനകമലയില്‍ 2016 ഒക്ടോബറില്‍ ഐഎസ് ക്യാമ്പ് സംഘടിപ്പിച്ച ആറുപേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നെന്ന് കോടതി കണ്ടെത്തി. ഈ കേസില്‍ സംസ്ഥാന പോലീസ് ഇടപെട്ടില്ല. വളപട്ടണം, കനകമല, കണ്ണൂര്‍, തലശ്ശേരി കേന്ദ്രീകരിച്ച് നിരവധി പേരാണ് ഐഎസ് അനുബന്ധകേസുകളില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്ന് 89 പേരാണ് ഐഎസ്സില്‍ ചേരാന്‍ രാജ്യം വിട്ടതെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്കി.
കളിയിക്കാവിള ചെക്പോസ്റ്റില്‍ എഎസ്ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ക്ക് താവളമൊരുക്കിയത് കേരളത്തിലാണ്. അവര്‍ ഒളിവില്‍ കഴിഞ്ഞതും ആയുധവും തോക്കും ഉപേക്ഷിച്ചതും കേരളത്തിലാണ്. കൊല്ലം കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാന് നിര്‍മ്മിത വെടിയുണ്ട കണ്ടെത്തി. മാവോയിസ്റ്റുകളടക്കം നിരവധി ക്രിമിനലുകളെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിന്നു പിടികൂടി.
ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്ന് ആളുകളെത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത് സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗമായിരുന്നു. എന്നാല്‍, രണ്ടര വര്‍ഷമായി ഇത് നിശ്ചലം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഐഎസ്ഐടി, കമ്മ്യൂണല്‍ സെല്‍, എന്നിവ ഉള്‍പ്പെടുന്നതാണ് ആഭ്യന്തര സുരക്ഷാ സംവിധാനം. ഭീകര വിരുദ്ധ വിഭാഗമായ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) പേരിലൊതുങ്ങി. ഒമ്പത് മാസം മുമ്പാണ് എഡിജിപിയെ നിയമിച്ചത്. തൃപ്പുണിത്തുറയില്‍ ഒരു ഓഫീസ് തുറന്നതും എസ്പിക്ക് ചുമതല നല്കിയതും മാത്രമാണ് പിന്നീട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: