സാവോപോളോ: സൂപ്പര്‍ സ്റ്റാര്‍ നെയ്മറെയും ഫിലിപ്പ് കുടീഞ്ഞോയേയും അടുത്തമാസത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തി.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീല്‍ ഒക്ടോബര്‍ ഒന്‍പതിന് ബൊളീവിയയേയും പതിമൂന്നിന് പെറുവിനെയും എതിരിടും. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കാനിരുന്ന ദക്ഷിണ അമേരിക്കന്‍ യോഗ്യതാ മത്സരങ്ങള്‍ കൊറോണ മഹാമാരിയെ തുടര്‍ന്ന് ആദ്യം സെപ്തംബറിലേക്ക് മാറ്റി. പന്നീട് മത്സരങ്ങള്‍ ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍, പെറു, കൊളംബിയ, അര്‍ജന്റീന എന്നിവടങ്ങളില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: