ന്യൂദൽഹി : കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഒന്നാമതായി ഇന്ത്യ. കേന്ദ്ര ആരോഗ്യമന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയെ മറി കടന്നാണ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 42 ലക്ഷം പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിരിക്കുന്നത്. ലോകത്തെ തന്നെ ഏററവും ഉയര്‍ന്ന നിരക്കാണ് ഇത്.
യുഎസില്‍ രോഗമുക്തരായത് 41 ലക്ഷത്തോളം പേരാണ്. രോഗപ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ച നടപടികളുടെ വിജയമാണ് ഇതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. രാജ്യത്തെ രോഗമുക്തി നിരക്ക് 78.64 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മെയ് മാസത്തില്‍ രോഗമുക്തരുടെ എണ്ണം 50,000 ആയിരുന്നെങ്കില്‍ സെപ്റ്റംബര്‍ ആയപ്പോള്‍ ഇത് 40 ലക്ഷം പിന്നിട്ടിരിക്കുകയാണ്. നിലവില്‍ 1.6 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആഗോളതലത്തില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഇതുവരെ 16,86,769 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. സമീപകാല ആഴ്ചകളിലായി ഏകദേശം 90,000 പേര്‍ക്കാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്. 3.06 കോടി ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: