കോട്ടയം: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള ഏറ്റവും സമ്പന്നമായ ആരാധനാലയങ്ങളില്‍ ഒന്നായ മണര്‍കാട് സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ കോട്ടയം സബ് കോടതി ജില്ലാഭരണകൂടത്തോട് ഉത്തരവിട്ടു. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണസമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കണക്കുകളും റെക്കോര്‍ഡുകളും താക്കോലും കോടതി മുഖാന്തിരം പുതിയ ഭരണ സമിതിക്ക് നല്‍കണം. പുതിയ ഭരണസമിതിയെ ആരും തടസപ്പെടുത്തരുത്. സുപ്രീകോടതി വിധിപ്രകാരം പള്ളികള്‍ ഏറ്റെടുക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സബ് കോടതികളെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് കോട്ടയം സബ് കോടതി വിധി വന്നത്. സബ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് യാക്കോബായ സഭ അറിയിച്ചു. വര്‍ഷങ്ങളായ തര്‍ക്കത്തിന് പരിഹാരമായതായി ഓര്‍ത്തഡോക്സ് സഭയും പ്രതികരിച്ചു.
യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കാണെന്നും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. രണ്ടായിരത്തിലധികം കുടുംബങ്ങളാണ് ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയിലുള്ളത്.
ശാശ്വത സമാധാനം വരുമെന്ന് ഓര്‍ത്തഡോക്സ്; വിധി ദൗര്‍ഭാഗ്യകരമെന്ന് യാക്കോബായ
സഭയില്‍ ശാശ്വതമായ സമാധാനം ഉണ്ടാകുമെന്നാണ് ഓര്‍ഡഡോക്സ് സഭയുടെ പ്രതികരണം. പള്ളി ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമാണെന്നും സഭാഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും അധികാരം കൈമാറണമെന്നുമാണ് വിധി. ഇടവകാംഗങ്ങളെ തരംതിരിക്കുന്ന രീതി മാറും, എല്ലാ വിശ്വാസികള്‍ക്കും പള്ളി കമ്മിറ്റിയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.ഓര്‍ത്തഡോക്സ് സഭ അറിയിച്ചു.
കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് യാക്കോബായ സഭ അധികൃതര്‍ പറഞ്ഞു. യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയാണ്. മറുവിഭാഗക്കാര്‍ ഒരാളു പോലുമില്ല. മാര്‍ത്തോമസഭയ്ക്ക് കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് മണര്‍കാട് പള്ളി.
എന്നാല്‍ ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സഭയ്ക്ക് തന്നെ തിരിച്ചുകൊടുത്ത പാരമ്പര്യമാണ് മണര്‍കാട് പള്ളിക്കുള്ളതെന്നുമാണ് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: