കൊച്ചി : എന്‍ഐഎ പിടിയിലായ അല്‍ഖ്വയ്ദ ഭീകരര്‍ രാജ്യത്ത നടത്താനായി പദ്ധതിയിട്ടത് വന്‍ ഭീകരാക്രമണം. സ്‌ഫോടനങ്ങള്‍ക്കും മറ്റുമായി ദല്‍ഹിയില്‍ നിന്ന് ആയുധങ്ങളെത്തിക്കാന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നു. ആക്രമണത്തിനായി ധനസമാഹരണം നടത്താന്‍ സംഘം ദല്‍ഹിയിലെത്താന്‍ ശ്രമിച്ചിരുന്നതായും എന്‍ഐഎ വ്യക്തമാക്കി.
വെള്ളിയാഴ്ച അര്‍ധ രാത്രി അതീവ രഹസ്യമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് എന്‍ഐഎ സംഘം ഒമ്പത് ഭീകരരേയും പിടികൂടിയിരിക്കുന്നത്. ഇതില്‍ ആറ് പേര്‍ ബംഗാള്‍ മുര്‍ഷിദാബാദില്‍ നിന്നും ബാക്കി മൂന്ന് പേര്‍ കേരളത്തില്‍ നിന്നാണ് അറസ്റ്റിലായിരിക്കുന്നത്. ഒരാള്‍ കളമശ്ശേരി പാതാളത്തു നിന്നും മറ്റ് രണ്ട് പേര്‍ പെരുമ്പാവൂരില്‍ നിന്നുമാണ് പിടിയിലായിരിക്കുന്നത്. എന്‍ഐഎ രാജ്യത്ത് 11 സ്ഥലങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്.
ഇതില്‍ മൊഷറഫ് ഹുസൈന്‍ പത്ത് വര്‍ഷത്തോളമായി പെരുമ്പാവൂരില്‍ താമസിച്ചു വരികയാണ്. മൂവരുടെ പക്കല്‍ നിന്നും ജിഹാദി ലിറ്ററേച്ചര്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗങ്ങളുടെയും മറ്റും കോപ്പികള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലയവരുടെ ചിത്രങ്ങള്‍ എന്‍ഐഎ തന്നെയാണ് പുറത്തുവിട്ടത്.
തന്ത്ര പ്രധാന സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. സാധാരണക്കാരായ ആളുകളെ കൊല്ലാന്‍ സംഘം പദ്ധതിയിട്ടതായാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. അറസ്റ്റിലായവരില്‍ നിന്ന് വലിയ തോതിലുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളുടെ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യാന്വേഷണ വിഭാഗവും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കേരള പോലീസ് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പിടിയിലായവരെ കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് ആരംഭിച്ചതായാണ് വിവരം. പിടിയിലായ മൂന്നു പേര്‍ കേരളത്തില്‍ എത്തിയതും താമസിച്ചതും അടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കുമെന്ന് ബെഹ്‌റ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: