കൊച്ചി : അല്‍ഖ്വയ്ദ ഭീകരര്‍ എറണാകുളത്ത് എന്‍ഐഎയുടെ പിടിയിലായത് എന്‍ഐഎയുടെ അതീവ രഹസ്യമായ നീക്കങ്ങളിലൂടെ. കേരള പോലീസ് രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
അതേസമയം മൂന്ന് ഭീകരരെ എറണാകുളം പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്തതായി കേരള ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍ഐഎ അറസ്റ്റിന്റെ വിവരം പുറത്തു വന്നതിന് പിന്നാലെയാണ് കേരള പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
പിടിയിലായ മൂന്ന് പേരില്‍ ഒരാളായ മൊഷറഫ് ഹുസൈന് കഴിഞ്ഞ പത്ത് വര്‍ഷമായി പെരുമ്പാവൂരില്‍ ജോലി ചെയ്തു വരികയാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തുണിക്കടയിലെ ജീവനക്കാരനായിരുന്നു ഇയാള്‍.
മറ്റു രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് വിവരം. മൊഷറഫിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രി രണ്ട് മണിയോടെയാണ് എന്‍ഐഎ മൂവരേയും പിടികൂടിയത്.
ഇതില്‍ മുര്‍ഷിദിനെ കളമശ്ശേരിക്ക് അടുത്ത പാതാളം എസ്ബിഐ ബ്രാഞ്ചിന് സമീപമുള്ള കെട്ടിട്ടത്തില്‍ നിന്നാണ് ഇവര്‍ സ്ഥിരമായി ജോലിക്ക് പോകുന്നവരായിരുന്നില്ലെന്നും പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്നതായിരുന്നു ഇവരുടെ രീതി. പാതാളത്ത് നിന്നും പിടിയിലായ മുര്ഷിദില് നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എന്‍ഐഎ പിടികൂടിയിട്ടുണ്ട്. വീട്ടില്‍ അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ളതിനാലാണ് സ്ഥിരമായി ജോലിക്ക് പോകാതിരിക്കുന്നതെന്നാണ് മുര്‍ഷിദ് സഹതാമസക്കാരെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: