ചെറുതോണി: റോഡ് ഉദ്ഘാടന ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് നോട്ടീസ് തയ്യാറാക്കിയതിനെതിരെ ഉത്ഘാടകനായ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പൊട്ടിതെറിച്ചു.
പൈനാവ് – താന്നികണ്ടം- മണിയാറന്‍കുടി – അശോക കവല റോഡിന്റെ നിര്‍മ്മാണോദ്ഘാടന വേദിയിലാണ് സംഭവം . ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരുള്‍പ്പെടെയുള്ള നിരവധി ജനപ്രതിനിധികളുടെ പേരിന് മുന്‍പ് കെ.എസ്.ആര്.ടി.സി.ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി.വര്‍ഗ്ഗീസിന്റെ പേര് ക്ഷണപത്രത്തില്‍ അച്ചടിച്ചിരുന്നു .ഇത് ശ്രദ്ധയില്‍പ്പെട്ടതാണ് മന്ത്രി ജി. സുധാകരന് രോഷാകുലനായത്.
മന്ത്രിയുടെ പരാമര്‍ശം ഇങ്ങനെ: ഇത് ഗവണ്മെന്റ് പരിപാടിയാണ് ,അവിടെ ജനപ്രതിനിധികള്‍ക്കാണ് പ്രധാന്യം അതുകൊണ്ടാണ് മന്ത്രിയുടെയും എം പിയുടെയുമൊക്കെ പേരുകള്‍ ആദ്യം ചേര്‍ക്കുന്നത് , ആരും മോശക്കാരല്ല എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഗ്രാമ പഞ്ചായത്തു പ്രസിഡന്റും മറ്റ ജനപ്രതിനിധികളുമെല്ലാം കഴിഞ്ഞിട്ടേ ഇത്തരക്കാരുടെ പേരുകള്‍ ചേര്‍ക്കാവു എന്നും കെ.എസ്.ആര്.ടി.സി.ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ നോമിനേറ്റ് ചെയ്യപ്പെടുന്ന ആള് ആണെന്നും, എം.എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ജി.സുധാകരന് പറഞ്ഞു.
ഇത് കേട്ടയുടനെ മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ സി.വി.വര്‍ഗ്ഗീസ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. നിശ്ചയിച്ച സമയത്തു തന്നെ ഓണ്‍ലൈനില്‍ എത്തിയതിനാല്‍ അദ്ധ്യക്ഷ പ്രസംഗത്തിന് മുന്‍പ് വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രി ഉത്ഘാടനം നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ അദ്ധ്യക്ഷനാകേണ്ട വൈദ്യുതി മന്ത്രി എം.എം മണി എത്തിയില്ല. ഇതേ തുടര്‍ന്ന് റോഷി അഗസ്റ്റ്യന്‍ എം.എല്‍ എയായിരുന്നു യോഗത്തില്‍ അധ്യക്ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: