ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴക്ക് കളമൊരുക്കി ന്യൂനമര്‍ദവും ചുഴലിക്കാറ്റും. നാളെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദവും ദക്ഷിണ ചൈനാക്കടലില്‍ രൂപകൊണ്ട നൗള്‍ ചുഴലിക്കാറ്റുമാണ് മഴക്ക് കാരണമാകുന്നത്.
ഇന്ന് മുതല്‍ 21 വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിക്കും. അതി തീവ്രമഴക്കും ചിലയിടങ്ങളില്‍ സാധ്യതയുള്ളതായാണ് ഐഎംഡി വ്യക്തമാക്കുന്നത്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റിടങ്ങളില്‍ യെല്ലോ അലേര്‍ട്ടുമാണ്. നാളെ ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കാഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. ചൊവ്വാഴ്ച വരെ യെല്ലോ മറ്റ് ജില്ലകളിലെല്ലാം(മേല്പറഞ്ഞതൊഴികെ) അലേര്‍ട്ടാണ് നിലവിലുള്ളത്.
നിലവിലെ മഴക്ക് കാരണം വിയറ്റാമിന് സമീപമുള്ള നൗള്‍ ചുഴലിക്കാറ്റാണ്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മ്യാന്മറിലൂടെ സഞ്ചരിച്ച് ബംഗാള്‍ ഉള്ക്കടലിലെത്തുമെന്നാണ് നിലവിലെ വിലയിരുത്തല്‍. പിന്നീട് വീണ്ടും ശക്തിയാര്‍ജ്ജിച്ച് ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്. ഇത്തരത്തിലുണ്ടായാല്‍ അത് പശ്ചിംമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴക്കും നാശത്തിനും കാരണമാകും.
സംസ്ഥാനത്തിന്റെ തീരമേഖലകളില്‍ ശക്തമായ കടല്‍കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. 21 വരെ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: