തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും പിടിച്ച തുക പിഎഫില്‍ ലയിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം വന്‍ തട്ടിപ്പ്. ആറു ദിവസത്തെ ശമ്പളമാണ് അഞ്ചു മാസങ്ങളിലായി പിടിച്ചത്. ഒന്‍പതു ശതമാനം പലിശയോടെ ഈ തുക പിഎഫില്‍ ലയിപ്പിക്കുമെന്നാണ് ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഒരുമാസത്തെ ശമ്പളം പിഎഫില്‍ നിക്ഷേപിക്കും. അതിന് ഏപ്രില്‍ വരെയുള്ള പലിശ 9 ശതമാനം നിരക്കില്‍ നല്‍കും എന്നാണ് തീരുമാനം. എന്നാല്‍ ഇത് വഞ്ചനയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഈ തുക ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കില്ല. ആറ് മാസം കഴിഞ്ഞ് ഏപ്രിലില്‍ ലോണായി മാത്രമേ എടുക്കാനാകൂ. ഇപ്പോള്‍ തുക നിക്ഷേപിക്കുന്നു എന്നത് ട്രഷറി കടലാസുകളിലെ രേഖ മാത്രമായിരിക്കും. ഏപ്രിലിലാകും ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുക. ലോണെടുത്താല്‍ അത് പലിശ സഹിതം തിരികെ അടയ്ക്കണം. അതിനാല്‍ തന്നെ ആരും വളരെപ്പെട്ടെന്ന് പണം പിന്‍വലിക്കില്ല. സര്‍വീസ് കഴിയുമ്പോഴോ മറ്റ് ആവശ്യങ്ങള്‍ക്കായുള്ള ലോണായോ മാത്രമേ എടുക്കുകയുള്ളൂ. അല്ലെങ്കില്‍ സര്‍വീസ് അവസാനിച്ച് പിഎഫ് പിന് വലിക്കേണ്ടി വരും. അതുവരെ സര്‍ക്കാരിന് പണം തിരികെ നല്‍കേണ്ടിവരില്ല.
കഴിഞ്ഞ മെയ് മാസത്തില്‍ ആദ്യഘട്ട സാലറി കട്ടിനുള്ള സംബന്ധിച്ച് ഓഡിനന്‍സ് ഇറങ്ങുമ്പോള്‍ എന്ന് തുക തിരികെ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്ന് സര്‍വീസ് സംഘടനയായ ഫെറ്റോ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് തുക എന്ന് നല്‍കുമെന്ന് ആറ് മാസത്തിനുള്ളില്‍ വ്യക്തമാക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതിനാലാണ് ആറ് മാസം കവിയുന്ന സാഹചര്യത്തില്‍ പിഎഫില്‍ ലയിപ്പിക്കാനുള്ള തീരുമാനം എടുത്തത്.
ഒന്‍പതു ശതമാനം പലിശ വന്‍ ബാധ്യത
ഒന്‍പതു ശതമാനം പലിശ നല്‍കുന്നത് സര്‍ക്കാരിന് നഷ്ടമാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ശതമാനത്തില്‍ താഴെ പലിശയ്ക്ക് വരെ സര്‍ക്കാരിന് കടം എടുക്കാം. കേന്ദ്രസര്‍ക്കാര്‍ വായ്പാപരിധി ഉയര്‍ത്തിയിട്ടുമുണ്ട്. എന്നിട്ടും 12 മാസത്തോളം ഒന്‍പതു ശതമാനം പലിശ നല്‍കുന്നതെന്തിനാണെന്നും ജീവനക്കാര്‍ ചോദിക്കുന്നു.
18ന് കരിദിനം: ഫെറ്റോ
തിരുവനന്തപുരം: ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് നാളെ കരിദിനമായി ആചരിക്കുമെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയിസ് ആന്ഡ്് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ) സംസ്ഥാന പ്രസിഡന്റ് എം. ശിവദാസും അറിയിച്ചു.
ഇന്ന് കരിദിനം: എന്‍ജിഒ സംഘ്
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശും അറിയിച്ചു. സര്‍ക്കാര്‍ ബലമായി പിടിച്ചെടുത്ത ശമ്പളം പണമായി തന്നെ തിരികെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: