പാലക്കാട്: കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡിയും പ്രമുഖ ഹിന്ദു ക്ഷേമ പ്രവര്‍ത്തകനുമായിരുന്ന പദ്മശ്രീ ഡോ. പി.ആര്. കൃഷ്ണകുമാര്‍ (69) കോയമ്പത്തൂരില്‍ അന്തരിച്ചു.ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ രക്ഷാധികാരിയായിരുന്നു. ആയുര്‍വേദം പ്രചരിപ്പിക്കുന്നതിലൂടെ സമൂഹത്തിന് നല്കിയ നിസ്തുലമായ സേവനങ്ങളെ മുന്‍നിര്‍ത്തി അവിനാശ ലിംഗം സര്‍വകലാശാലാ വിസി കൂടിയായ അദ്ദേഹത്തിന് 2009ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. ദീര്‍ഘകാലം വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ഭാരവാഹിയായിരുന്നു. ജന്മഭൂമി വികസന സമിതി ചെയര്‍മാനായിരുന്നു.
എ.വി.പി. സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി 1951 സെപ്തംബര്‍ 23-ന് കോയമ്പത്തൂരിലാണ് ജനനം. ആയുര്‍വേദത്തിന്റെ പ്രചരണാര്‍ഥം പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ ഉപദേശക സമിതിയില്‍ അംഗമായ ഡോ. കൃഷ്ണകുമാര്‍, ആയുര്‍വേദത്തിന് ലോകാരോഗ്യ സംഘടനയുടെ സവിശേഷ ശ്രദ്ധ ലഭിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.
2016ല്‍ ദേശീയ ധന്വന്തരി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം. കൃഷ്ണകുമാറിന്റെ നിര്യാണത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: