ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ ചെല്‍സിക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രൈറ്റണ് ആന്‍ഡ് ഹോവിനെ പരാജയപ്പെടുത്തി.
ജോര്‍ജിനോ, റീസ് ജെയിംസ്, കുര്‍ട്ട് സൗമ എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. ആതിഥേയരായ ബ്രൈറ്റണിന്റെ ആശ്വാസ ഗോള്‍ കെപ അരിസബാലാഗയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
ഈ സീസണില്‍ ചെല്‍സിയിലെത്തിയ ടിമോ വെര്‍ണറും കയ് ഹാവെര്‍ട്സും അരങ്ങേറ്റം കുറിച്ചു. ബ്രൈട്ടണെതിരെ ഇരുവരും മികച്ച പ്രകടനമാണ് നടത്തിയത്. 23-ാം മിനിറ്റല്‍ വെര്‍ണര്‍ ഗോളിന് തൊട്ടടുത്തെത്തി. പക്ഷെ പന്തുമായി കുതിച്ച വെര്‍ണറെ ബ്രൈറ്റണ് ഗോളി വീഴ്ത്തി. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ജോര്‍ജിനോ ചെല്‍സിയെ മുന്നിലെത്തിച്ചു.
ആദ്യ പകുതിയില്‍ ബ്രൈറ്റണാണ് മികച്ചുനിന്നത്. പക്ഷെ ഗോള്‍ അടിക്കാന്‍ ആയില്ല. രണ്ടാം പകുതിയില്‍ അവര്‍ ഗോള്‍ നേടി. അരിസാബാലാഗയാണ് സ്കോര്‍ ചെയ്തത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ചെല്‍സി ലീഡ് തിരിച്ചുപിടിച്ചു. ജെയിംസാണ് ഗോളടിച്ചത്. 66-ാം മിനിറ്റില്‍ കുര്‍ട്ട് സൗമ ചെല്‍സിയുടെ മൂന്നാം ഗോളും കുറിച്ചു.
അടുത്ത മത്സരത്തില്‍ ചെല്‍സി ഞായറാഴ്ച ലിവര്‍പൂളിനെ നേരിടും. കഴിഞ്ഞ സീസണില്‍ ചെല്‍സി ലിവര്‍പൂളിനെക്കാള്‍ മുപ്പത്തിമൂന്ന് പോയിന്റ് പിന്നിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: