കല്‍പ്പറ്റ: ജില്ലയില്‍ 56 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 33 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്ത്തകന് ഉള്‍പ്പെടെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര് വിദേശത്തു നിന്നും 2 പേര് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2066 ആയി.
1591 പേര് രോഗമുക്തരായി. നിലവില്‍ 465 പേരാണ് ചികിത്സയിലുള്ളത്. സെപ്തംബര്‍ 7ന് കോയമ്പത്തൂരില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, സെപ്റ്റംബര്‍ 4ന് തമിഴ്നാട്ടില്‍നിന്ന് വന്ന അരപ്പറ്റ സ്വദേശി, സെപ്റ്റംബര്‍ 7ന് അബുദാബിയില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, സെപ്തംബര്‍ 4 ന് മസ്കത്തില് നിന്ന് വന്ന മൂപ്പൈനാട് സ്വദേശി എന്നിവരാണ് പുറത്തു നിന്നു വന്നു രോഗം സ്ഥിരീകരിച്ചത്. ചീരാല്‍ സ്വദേശികളായ 8 പേര്, 10 ചെതലയം സ്വദേശികള്‍, 4 മൂപ്പൈനാട് സ്വദേശികള്‍, 4 വാഴവറ്റ സ്വദേശികള്‍, 3 പടിഞ്ഞാറത്തറ സ്വദേശികള്‍, 2 മേപ്പാടി സ്വദേശിനികള്‍, 3 നല്ലൂര്‍നാട് സ്വദേശികള്‍, 2 പുല്‍പ്പള്ളി സ്വദേശികള്‍, 2 ചുള്ളിയോട് സ്വദേശികള്‍, 2 പനമരം സ്വദേശികള്‍, മീനങ്ങാടി , വെള്ളമുണ്ട , നാലാം മൈല്‍, തൊണ്ടര്‍നാട്, മാനന്തവാടി സ്വദേശികളായ ഓരോരുത്തര്, ഒരു കോഴിക്കോട് സ്വദേശി, ഒരു കാസര്‍ഗോഡ് സ്വദേശി, മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്ത്തകന്, ഉറവിടം വ്യക്തമല്ലാത്ത രണ്ട് കാരക്കാമല സ്വദേശികള്‍, ഒരു പൊരുന്നന്നൂര്‍ സ്വദേശിനി, ഒരു ചീരാല്‍ സ്വദേശിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: