Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’; മുഖ്യമന്ത്രിക്ക് ഓര്‍മയില്ലേ, പണ്ട് ജലീല്‍ എഴുതിയത്

ജലീല്‍ പെട്ടെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ കണ്ണിലുണ്ണിയായി. അതിന്റെ ഫലമായാണ് ജലീല്‍ പിണറായി മന്ത്രിസഭയില്‍ അംഗമായതും.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Sep 13, 2020, 07:25 pm IST
inKerala

മലപ്പുറം: ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ സിമിയെന്ന ഭീകര സംഘടനയില്‍, പ്രവര്‍ത്തിക്കുന്ന കാലത്ത് ഇന്നത്തെ മന്ത്രി കെ.ടി. ജലീലും സംഘവും നടത്തിയ ചുവരെഴുത്തിലെ വാചകങ്ങളാണിത്. ഇന്ന് സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ജലീലിനെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുള്ള മുഖ്യമന്ത്രി അത് മറന്നാലും കേരളം മറക്കില്ല.

ജമാഅത്തെ ഇസ്ലാമി എന്ന മതമൗലികവാദ സംഘടനയിലൂടെയാണ് വളാഞ്ചേരി സ്വദേശിയായ കെ.ടി. ജലീലിന്റെ പൊതുരംഗത്തേക്കുള്ള പ്രവേശനം. ഇസ്ലാമിക സംഘടനയുടെ കീഴിലുള്ള തിരൂരങ്ങാടി പിഎസ്എംഒ കോളേജിലായിരുന്നു ബിരുദ ബിരുദാനന്തര പഠനം. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എംഫിലും നേടി.

കോളേജ് അധ്യാപകനായി ജോലി ആരംഭിച്ചതിന് ശേഷവും മതപരമായ പ്രവര്‍ത്തനം ജലീല്‍ ഉപേക്ഷിച്ചില്ല. ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് മാറി അതിലും തീവ്ര സ്വഭാമുള്ള സിമിയുടെ ഭാഗമായി. സിമിയെ പിന്നീട് രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും അത് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ രൂപം സ്വീകരിക്കുകയും ചെയ്തു. അപ്പോഴേക്കും ജലീല്‍ മുസ്ലിംലീഗിലേക്ക് ചേക്കേറിയിരുന്നു.  

മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് നേതൃത്വവുമായി ഉടക്കി സിപിഎമ്മിലേക്ക് വരുന്നത്. 2006ല്‍ സിപിഎം പിന്തുണയോടെ കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് മുസ്ലിംലീഗിലെ അതികായന്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അട്ടിമറി വിജയം നേടി. ഇതോടെയാണ് സിപിഎമ്മില്‍ സ്ഥാനം ഉറപ്പിക്കുന്നത്.

ജലീല്‍ പെട്ടെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ കണ്ണിലുണ്ണിയായി. അതിന്റെ ഫലമായാണ് ജലീല്‍ പിണറായി മന്ത്രിസഭയില്‍ അംഗമായതും.  

കമ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുമ്പോഴും മതചിന്തയും ചിട്ടയും ജലീല്‍ കൃത്യമായി പിന്തുടര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നടത്തിയ നവകേരളാ യാത്രയുടെ പ്രധാന ചുമതലക്കാരനായിരുന്നു ജലീല്‍. റംസാന്‍ നോമ്പിനിടെ നടന്ന യാത്രയ്‌ക്കിടെ ജലീല്‍ നിസ്‌കരിക്കുന്ന ചിത്രം പാര്‍ട്ടി പത്രം ഒന്നാം പേജില്‍ത്തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.  

സ്വര്‍ണക്കടത്തില്‍ ജലീലിന് പങ്കുണ്ടെന്ന് തെളിയുന്ന സാഹചര്യത്തിലും അദ്ദേഹത്തെ കൈവിടാന്‍ പിണറായിയും കൂട്ടരും തയാറാകാത്തത് അണികള്‍ക്കിടയില്‍ ആശങ്കക്ക് കാരണമാകുന്നുണ്ട്.

Tags: Pinarayi Vijayanകെ.ടി. ജലീല്‍cpimസ്വര്‍ണകടത്ത്സിമിഖുറാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.