ന്യൂദല്‍ഹി : അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ യോഗത്തില്‍ ചര്‍ച്ചചെയ്ത് അടിയന്തിര നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യോഗത്തില്‍ പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരും പങ്കെടുക്കും. ഇതിന് പിന്നാലെയാണ് ദേശീയ സൂരക്ഷാ ഉപദേഷ്ടാവ് യോഗം വിളിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ നേരത്തെ ഇന്ത്യയും ചൈനയും അഞ്ചിന ധാരണ പ്രഖ്യാപിച്ചിരുന്നു. സേനകള്‍ക്കിടയില്‍ ഉചിതമായ അകലം പാലിക്കുമെന്നും പിന്മാറ്റം വേഗത്തില്‍ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. മോസ്ക്കോവില്‍ നടന്ന വിദേശകാര്യമന്ത്രിമാരുടെ നിര്‍ണ്ണായക ചര്‍ച്ചക്ക് ശേഷമാണ് ധാരണ പ്രഖ്യാപിച്ചത്. അതേസമയം കോര്‍ കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ച അടുത്തയാഴ്ച നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: