മുംബൈ: മുഖ്യമന്ത്രി ഉദ്ദവ് താക്കറെയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്ന എന്ന കാരണത്താല്‍ ദേശീയ ടെലിവിഷന്‍ ചാനലായ റിപ്പബ്ലിക് ടിവി സംസ്ഥാനത്ത് നിരോധിക്കാന്‍ ഉത്തരവ്. മഹാരാഷ്ട്രയിലെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരോട് റിപ്പബ്ലിക് ടിവി ഇനി ചാനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന് ശിവസേന ആവശ്യപ്പെട്ടു. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ പരിണതഫലങ്ങള്‍ നേരിടാന്‍ തയാറാകണമെന്ന് ഭീഷണയും കത്തിലുണ്ട്. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസ് റിപ്പബ്ലിക് ടിവി വലിയ തോതില്‍ ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടി കങ്കണ റനാവത്തിനെതിരെ സേനയുടെ നേതൃത്വത്തിലുള്ള ബിഎംസി നടത്തിയ ഓഫിസ് പൊളിക്കല്‍ അടക്കം അതിക്രമങ്ങളും ചാനല്‍ ഏറ്റെടുത്തിരുന്നു. ചാനല്‍ തലവന്‍ അര്‍ണാബ് ഗോസ്വാമി അതിരൂക്ഷമായാണ് ശിവസേനയേയും അതിന്റെ മുതിര്‍ന്ന നേതാന് സഞ്ജയ് റാവത്തിനേയും വിമര്‍ശിച്ചത്.
പ്രധാന കേബിള്‍ ഓപ്പറേറ്റര്‍മാരായ ഹാത്വേ, ഡെന്‍, ഇന്‍ കേബിള്‍, ജിടിപിഎല്‍, സെവന് സ്റ്റാര്‍, സിറ്റി കേബിളുകള്‍ക്കാണ് ശിവസേന കത്തു നല്‍കിയത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ് ബഹുമാനമില്ലാത്ത ഭാഷ ആവര്‍ത്തിച്ച് ഉപയോഗിച്ചുറിപ്പബ്ലിക് പത്രപ്രവര്‍ത്തന നൈതികതയും മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചുവെന്നും അര്‍ണബ് ഗോസ്വാമി ന്യൂസ് റൂമില്‍ ഒരു ‘സമാന്തര കോടതി’ നടത്തുകയാണെന്നുമാണ് കത്തിലെ മറ്റ് ആരോപണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: