തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ വനിത നേതാവ് പാര്‍ട്ടിയുടെ ഉടസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയ്ക്കു സമീപം അഴകിക്കോണത്താണ് സംഭവം. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ആശയാണ് (40) പാര്‍ട്ടി ഓഫിസിനായി സിപിഎം വാങ്ങിയ കെട്ടിടത്തില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നല്‍കിയിരുന്നില്ല. ഇത്തവണ ഉറപ്പായും സീറ്റ് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ സജീവമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പാറശാലയില്‍ ചേര്‍ന്ന് പാര്‍ട്ടി യോഗത്തില്‍ ആശയ്ക്ക് സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതില്‍ മനംനൊന്തുള്ള ആത്മഹത്യയെന്നാണ് പ്രാഥിമക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: