ചണ്ഡീഗഡ്: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തും അഭിമാനവും നല്കി റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇനി അവര്‍ക്കൊപ്പം. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ അഞ്ച് റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ന്ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഹരിയാനയിലെ അമ്പാല വ്യോമ സേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനൊപ്പം ഫ്രഞ്ച് സായുധ സേനാ വിഭാഗം മന്ത്രി ഫ്ളോറന്‍സ് പാര്‍ലി പങ്കെടുക്കും.
ഏഷ്യയിലെ തങ്ങളുടെ പ്രധാന സുഹൃത്ത് രാഷ്ട്രമായ ഇന്ത്യുമായി കൂടുതല്‍ സഹകരണം ഉറപ്പു വരുത്താനാണ് സായുധ സേനാ മന്ത്രിതന്നെ നേരിട്ടെത്തുന്നതെന്ന് ഫ്രഞ്ച് എംബസി കഴിഞ്ഞ ദിവസം വ്യക്തമാക്കി. കൊറോണ രോഗവ്യാപന ശേഷമുള്ള പാര്‍ലിയുടെ ആദ്യവിദേശ സന്ദര്‍ശനമാണിത്. ഫ്രഞ്ച് പ്രതിരോധ വ്യവസായ മേഖലയിലെ ഉന്നതതല പ്രതിനിധി സംഘവും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യയിലെത്തും.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, ഡിആര്‍ഡിഒ ചെയര്മാന് ഡോ.ജി സതീഷ് റെഡ്ഡി തുടങ്ങിയവരും വ്യോമസേനയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ചടങ്ങില്‍ പങ്കെടുക്കും.
ആദ്യ ബാച്ച് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ 2020 ജൂലൈ 27 നാണ് ഫ്രാന്‍സില്‍ നിന്ന് അമ്പാലയിലെത്തിയത്. വ്യോമസേനയുടെ സ്ക്വാഡ്രണ്‍ 17 ‘ഗോള്‍ഡന്‍ ആരോസ് വിഭാഗത്തിലാണ് റാഫേല്‍ അനാഛാദന ശേഷം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: