ന്യൂയോര്‍ക്ക്: ‘എന്നെ സ്നേഹിക്കുന്നവര്‍ മാനസികമായി ബുദ്ധിമുട്ടിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. താങ്കള്‍ കുറ്റക്കാരിയല്ല. സത്യാവസ്ഥ മനസിലാക്കാതെയാണ് ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്’. യുഎസ് ഓപ്പണിലെ നാടകീയ പുറത്താക്കലിന് പിന്നാലെ, തന്റെ അടിയേറ്റുവീണ സൈഡ്ലൈന് ജഡ്ജ് ലോറാ ക്ലാര്‍ക്കിനോട് ക്ഷമ ചോദിക്കുകയാണ് ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച്. പ്രീ ക്വാര്‍ട്ടറിലെ ആദ്യ സെറ്റില്‍ പിന്നില്‍ നില്‍ക്കുന്നതിനിടെ ആകസ്മികമായി ലൈന്‍ ജഡ്ജിനു നേര്‍ക്ക് പന്തടിച്ചതോടെയാണ് ദ്യോകോയ്ക്ക് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്.
തുടര്‍ന്ന് ദ്യോകോയുടെ ആരാധകര്‍ സമൂഹമാധ്യമം വഴി വന്‍ വിമര്‍ശനമാണ് സൈഡ്ലൈന് ജഡ്ജിന് നേരെ ഉന്നയിക്കുന്നത്. പലരും ദ്യോകോയെ പുറത്താക്കാനുള്ള ശ്രമമാണിതെന്നും ലോറാ ക്ലാര്‍ക്ക് കളിയെ തന്നെ വഞ്ചിച്ചെന്നും വിമര്‍ശിച്ചു. 2008ല്‍ ലോറയുടെ മകന് അപകടത്തില്‍ മരിച്ചിരുന്നു. ചിലര്‍ ഈ അപകടത്തെയും കൂട്ടിയിണക്കി ട്രോളുകളും പുറത്തിറക്കി. വിമര്‍ശനം ശക്തമായതോടെയാണ് ദ്യോകോ നേരിട്ട് ആരാധകരെ തണുപ്പിക്കാന്‍ രംഗത്തെത്തിയത്. മത്സരത്തിനിടെ ലോറയുടെ കഴുത്തില്‍ പന്തടിക്കുകയായിരുന്നു.
തന്നെ പുറത്താക്കിയതില്‍ ലോറയ്ക്ക് പങ്കില്ലെന്നും അടിയേറ്റ അവര്‍ നിലത്തുവീഴുകയായിരുന്നെന്നും ദ്യോകോ പറഞ്ഞു. തെറ്റു ചെയ്യാത്ത ലോറയെ വിമര്‍ശിക്കരുതെന്നും ദ്യോകോ ആവശ്യപ്പെട്ടു. യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായതോടെ കരിയറിലെ പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം നേടാനാകുമായിരുന്ന സുവര്‍ണ്ണാവസരമാണ് താരത്തിന് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: