Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒന്നാം പ്രശ്‌നം

പൃച്ഛത, യദി വിജ്ഞാസ്യ മേബ സര്‍വം ഹ വഃ വക്ഷ്യാമേഃ' (ഇഷ്ടമനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുവിന്‍. അറിയാമെങ്കില്‍ എല്ലാംതന്നെ നിങ്ങള്‍ക്ക് പറഞ്ഞുതരാം. ഈ വാക്കുകളിലെ വികാരവും വിനയവും ശ്രദ്ധേയം. ഇഷ്ടംപോലെ ചോദിക്കുവാനനുവാദം നല്‍കുന്ന ഗുരു അറിവിന്റെ നിറകുടംതന്നെ.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Sep 8, 2020, 03:00 am IST
in Samskriti

തന്റെയടുക്കല്‍ വിദ്യാകുതുകികളായെത്തിയ ആറ് കുമാരന്മാരോട്  പിപ്പലാദമഹര്‍ഷി സൗമ്യനായി ഇങ്ങനെ പറഞ്ഞു. നിങ്ങള്‍ മുമ്പേതന്നെ തപസ്വികളാണെങ്കിലും ഇപ്പോള്‍ വീണ്ടും ഇന്ദ്രിയ സംയമനത്തോടും വിശേഷിച്ച് ബ്രഹ്മചര്യത്തോടും ആസ്തിക്യബുദ്ധിയോടുംകൂടി ഒരു സംവത്സരക്കാലം ഇവിടെ പാര്‍ക്കുവിന്‍. അനന്തരം ഇഷ്ടംപോലെ ആര്‍ക്ക് ഏതുവിഷയത്തിലാണോ ജിജ്ഞാസ, അതിനെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊള്ളുവിന്‍. നിങ്ങള്‍ ചോദിക്കുന്നത് എനിക്കറിയാവുന്നതാണെങ്കില്‍ എല്ലാം പറഞ്ഞുതരാം.

പിപ്പലാദമഹര്‍ഷിയുടെ ഈ വാക്യം ശ്രദ്ധിക്കുക.’യഥാകാമം പ്രശ്‌നാന്‍  

പൃച്ഛത, യദി വിജ്ഞാസ്യ മേബ സര്‍വം ഹ വഃ വക്ഷ്യാമേഃ’ (ഇഷ്ടമനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുവിന്‍. അറിയാമെങ്കില്‍ എല്ലാംതന്നെ നിങ്ങള്‍ക്ക് പറഞ്ഞുതരാം. ഈ വാക്കുകളിലെ വികാരവും വിനയവും ശ്രദ്ധേയം. ഇഷ്ടംപോലെ ചോദിക്കുവാനനുവാദം നല്‍കുന്ന ഗുരു അറിവിന്റെ നിറകുടംതന്നെ. ആറുപേരും ശ്രദ്ധ, ബ്രഹ്മചര്യം, തപസ്യ ഇവയെ വിധിപൂര്‍വം നിര്‍വഹിച്ചുകൊണ്ട് ഒരു സംവത്സരക്കാലം പിപ്പലാദന്റെ ആശ്രമത്തില്‍ വസിച്ചു. ബ്രഹ്മജിജ്ഞാസയോടെ ഗുരുസമക്ഷം അവരെത്തി. കബന്ധി, ഭക്തിയോടും വിനയത്തോടും പ്രഥമപ്രശ്‌നം അവതരിപ്പിച്ചു.  

കബന്ധി: – ഭഗവന്‍, ഇമാഃ പ്രജാഃ കുതഃ ഹ വൈ പ്രജായന്തേ?

(ഭഗവാനേ, ഈ പ്രജകള്‍ എവിടെനിന്നാണ് ജനിക്കുന്നത്?)

സൃഷ്ടിയുടെ അന്തഃപുരരഹസ്യമാണ് കബന്ധി ആരായുന്നത്.  

ചിന്താശീലരൊക്കെയും സ്വഗതമായി ചോദിച്ചുപോകുന്ന ഒന്നാണിത്. പ്രശ്‌നോപനിഷത്തിലെ 4 മുതല്‍ 16 വരെയുള്ള 13 മന്ത്രങ്ങളാലാണ് ആചാര്യന്‍ പിപ്പലാദന്‍ കബന്ധിയുടെ പ്രശ്‌നത്തിന് മറുപടി പറയുന്നത്. ഒറ്റവാക്യത്തില്‍ മഹര്‍ഷിയുടെ ചിന്താധാര ഇങ്ങനെ പകര്‍ത്താം. ഈശ്വരന്റെ ഇച്ഛാശക്തിയുടെ നിയോഗത്തിന്റെ ഫലമായി ജീവപ്രവഞ്ചം ഉണ്ടാകുന്നു.  

പരിചിതവും പ്രത്യക്ഷവുമായ നിദര്‍ശനങ്ങളെക്കൊണ്ട് ഈ സിദ്ധാന്തത്തെ പിപ്പലാദ മഹര്‍ഷി വിടര്‍ത്തിപ്പറയുന്നു. ശ്രദ്ധിക്കുക.

ബ്രഹ്മം/ ഹിരണ്യഗര്‍ഭന്‍/ പ്രജാപതി/ ഈശ്വരന്‍ എന്നെല്ലാം വിവക്ഷിക്കുന്നത് പ്രായേണ ഒരു മഹച്ഛക്തിയേയാണെന്ന് നാം ആദ്യം ധരിക്കണം. സര്‍വാത്മാവായ ഈ ശക്തിവിശേഷം ഈശ്വരന്‍ ഇച്ഛാശക്തിയുടെ ഏകാഗ്രമായ പ്രവര്‍ത്തനംകൊണ്ട് സ്ഥാവരജംഗമ (ചരാചരം) രൂപികളായ പ്രജകളെ സൃഷ്ടിക്കുവാന്‍ ആരംഭിച്ചു. അതിനായി രണ്ട് ശക്തികളെ ഉല്‍പ്പാദിപ്പിക്കുന്നു.

1. പ്രാണന്‍, 2. രയി

പ്രാണന്‍ സൂര്യനാകുന്നു. അഗ്നി, അത്താവ് * എന്ന് പകരം പദം.

രയി ചന്ദ്രനാകുന്നു. സോമന്‍, അന്നം എന്നെല്ലാം മറുപേര്.

വേദം ഉറക്കെ വിളിച്ചുപറയുന്നു: ആദിത്യഃ ഹ വൈ പ്രാണഃ – ആദിത്യന്‍- സൂര്യന്‍- തന്നെയാണ് പ്രാണന്‍. അഗ്നിയുടെ ആത്മാവാകുന്നു സൂര്യന്‍.

പ്രാണന്‍ ചൈതന്യം, രയി ജഡം

പ്രാണന്‍ പുരുഷന്‍, രയി പ്രകൃതി

പ്രാണന്‍ ഉത്തരായണം, രയി ദക്ഷിണായനം

പ്രാണന്‍ പകല്‍, രയി രാത്രി

സമസ്ത ജീവികളിലും കാണുന്ന ചൈതന്യശക്തിയുടെ സമ്പൂര്‍ണ ഭാവമാണ് പ്രാണന്‍. ആ ചൈതന്യത്തിന് ഉപാധിയായി നില്‍ക്കുന്ന ശരീരം/ പദാര്‍ത്ഥം ആണ് രയി. ഒന്ന് സചേതനം മറ്റേത് അചേതനം. ഈ ചൈതന്യത്തിന്റെയും ജഡത്തിന്റെയും കൂടിച്ചേരലില്‍നിന്നാണ് പ്രപഞ്ചസൃഷ്ടികളാകവേ ഉണ്ടാകുന്നത്. സൂര്യനാണ് സര്‍ഗകാരകം. വേദത്തിലെ ഈ ആദിത്യവര്‍ണന നോക്കുക.

‘വിശ്വരൂപം ഹരിണം ജാതവേദസം

പരായണം ജ്യോതിരേകം തപന്തം

സഹസ്രരശ്മിഃ ശതധാ വര്‍ത്തമാനഃ

പ്രാണഃ പ്രജാനാമുദയത്യേഷ സൂര്യഃ

അര്‍ത്ഥം: സര്‍വരൂപനും കിരണമാലിയും സര്‍വജ്ഞനും സര്‍വാശ്രയവും ഏകമായ ജ്യോതിസ്സും സന്താപക

നും ആയ സൂര്യന്‍ അനന്തം രശ്മികളോടെ നാനാരൂപം കൈക്കൊണ്ട് എല്ലാത്തിനും പ്രാണനായി ഉദിക്കുന്നു.

മൂര്‍ത്തിയും അന്നവും രയിയുമായ ചന്ദ്രനും അമൂര്‍ത്തിയും അത്താവും പ്രാണനുമായ സൂര്യനും ചേര്‍ന്ന് പ്രജാപരമ്പരയെ സൃഷ്ടിക്കുന്നു. പ്രപഞ്ചോത്ഭവം തൊട്ട് ഈ സര്‍ഗപ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. രണ്ടാമത്തെ പ്രശ്‌നവുമായി ഭാര്‍ഗവന്‍  പിപ്പലാദനെ നോക്കി.  

*അത്താവ് – ഭക്ഷിക്കുന്നവന്‍, ‘അദഭക്ഷതേ’ അഗ്നി.

(തുടരും)

Tags: Samskrithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭക്തന്റെ മനസ്സറിഞ്ഞ് കാര്യസാദ്ധ്യം നല്‍കുന്ന മാണിക്യപ്പുരത്തപ്പന്‍

പാലക്കാട് തൃത്താല ധര്‍മ്മഗിരി ആശ്രമത്തിലെ ഗോശാല
Samskriti

വാര്‍ദ്ധക്യത്തെ ആത്മീയപൂര്‍ണ്ണമാക്കാന്‍ വാനപ്രസ്ഥാശ്രമം

Varadyam

കുട്ടനാടന്‍ സ്‌കെച്ചുകള്‍

Samskriti

പന്മന ആശ്രമത്തില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Samskriti

മാനസം വാസനാഹീനമാക്കാം പരംപദം പ്രാപിക്കാം

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.