Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബോണസ് ലഭിക്കാതെ കശുവണ്ടി തൊഴിലാളികള്‍; സര്‍ക്കാരിന് അനക്കമില്ല

കാഷ്യൂ ഐആര്‍സി തീരുമാനിച്ചതും സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമായ ബോണസ് ഭൂരിപക്ഷം കശുവണ്ടി വ്യവസായികളും തൊഴിലാളികള്‍ക്ക് നല്‍കി. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്നും പുനപ്പരിശോധിക്കണമെന്നും നിലപാടെടുത്ത ചില ഉടമകളാണ് അവരുടെ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാത്തത്.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Sep 7, 2020, 10:59 am IST
inKerala

കൊല്ലം: ഉത്രാടവും കഴിഞ്ഞു; തിരുവോണവും കഴിഞ്ഞു, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണം ബോണസ് തുക കൈയില്‍ കിട്ടാതെ കശുവണ്ടിത്തൊഴിലാളികള്‍. പത്തു ശതമാനത്തിലധികം പേര്‍ക്കാണ് ഇതുവരെ തുക ലഭിക്കാത്തത്. തൊഴിലാളികളുടെ പരാതികളില്‍ തിരുവോണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാരും കശുവണ്ടി വ്യവസായ മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം.  

കാഷ്യൂ ഐആര്‍സി തീരുമാനിച്ചതും സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമായ ബോണസ് ഭൂരിപക്ഷം കശുവണ്ടി വ്യവസായികളും തൊഴിലാളികള്‍ക്ക് നല്‍കി. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്നും പുനപ്പരിശോധിക്കണമെന്നും നിലപാടെടുത്ത ചില ഉടമകളാണ് അവരുടെ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാത്തത്.  

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അര ശതമാനം കുറച്ചായിരുന്നു  ബോണസ് നിശ്ചയിച്ചത്. തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും 9500 രൂപ അഡ്വാന്‍സുമാണ് തീരുമാനിച്ചത്. ബോണസ് തുക ആഗസ്റ്റ് 27നകം വിതരണം ചെയ്യണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.  

കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ശമ്പളത്തിനു തുല്യമായ തുകയാണ് ബോണസായി നല്‍കിയത്. കശുവണ്ടി വ്യവസായരംഗത്തെ നിലവിലെ ദയനീയമായ സ്ഥിതിയില്‍ ബോണസ് തുക പ്രായോഗികമല്ലെന്ന് ഒരുവിഭാഗം മുതലാളിമാര്‍ നേരത്തെ തന്നെ പ്രതികരിച്ചെങ്കിലും അവരില്‍ ഭൂരിഭാഗവും തൊഴിലാളികള്‍ക്ക് തുക നല്‍കാന്‍ തയാറായി.  

ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍നഷ്ടം സംഭവിച്ചപ്പോള്‍ തൊഴിലുടമകളില്‍ നിന്ന് ഒരുരൂപയുടെ പോലും സഹായം ലഭിക്കാത്തവരാണ് കശുവണ്ടിത്തൊഴിലാളികള്‍. അവരുടെ ആകെ പ്രതീക്ഷയായ ഓണം ബോണസ് കൊടുക്കില്ലെന്ന നിലപാട് തൊഴിലാളികളില്‍ കടുത്ത നിരാശ സൃഷ്ടിച്ചു. ബോണസ് കരാര്‍ നടപ്പിലാക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷ തൊഴിലാളിയൂണിയനുകളും രംഗത്തുണ്ട്.  

കൂടാതെ മാസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സഹായധനമായി പ്രഖ്യാപിച്ച ആയിരം രൂപ ലഭിക്കാത്തവരും ഇവരുടെ കൂട്ടത്തിലുണ്ട്. ക്ഷേമനിധി അംഗത്വമുള്ളവരില്‍ 30 ശതമാനം തൊഴിലാളികള്‍ക്കും ഈ തുക ഉദ്യോഗസ്ഥര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് സൂചന.

Tags: കേരള സര്‍ക്കാര്‍Cashew
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

Health

ഉറങ്ങാന്‍ പോകുമ്പോള്‍ പാലില്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കുടിച്ചാല്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.