പെര്‍ള: ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി അടച്ചിട്ട പെര്‍ള-സ്വര്‍ഗ്ഗ പനാജെ റോഡ് ബിജെപി എന്‍മകജെ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ തുറന്ന് കൊടുത്തു. റോഡ് അടച്ചിട്ടത് മൂലം എന്‍മകജെ പഞ്ചായത്തിനകത്ത് തന്നെ യാത്ര ചെയ്യാന്‍ സാധിക്കാതെ ജനങ്ങള്‍ വലിയ പ്രയാസം അനുഭവിക്കുകയായിരുന്നു. തുറന്ന് യാത്രാനുമതി നല്‍കണമെന്ന് നാട്ടുകാര്‍ ശക്തമായി രംഗത്ത് വന്നിരുന്നുവെങ്കിലും പോലീസും റവന്യു ഉദ്യോഗസ്ഥര്‍ അതിന് തയാറായിരുന്നില്ല. യാത്രക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എന്‍മകജെ പഞ്ചായത് കമ്മറ്റി ഇന്നലെ റോഡ് അടച്ചിട്ട സ്വര്‍ഗ്ഗയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
എന്‍മകജെ പഞ്ചായത്തിനകത്ത് തന്നെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് പറഞ്ഞു.
യുഡിഎഫ്, എല്‍ഡിഎഫ് സംയുക്ത ഭരണ നടത്തുന്ന എന്മകജെയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. സ്വന്തം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് സഞ്ചാരം നിഷേധിക്കുമ്പോള്‍ അതില്‍ ഇടപെടാന്‍ പോലും ഭരണസമിതിയോ ഇടത്-വലത് മുന്നുണികളോ തയാറാകാത്തത് ഖേദകരമാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് ശ്രീകാന്ത് പറഞ്ഞു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അധികൃതര്‍ ചര്‍ച്ചയ്‌ക്കെത്തുകയും റോഡ് തുറന്നു കൊടുക്കാമെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ക്ക് ഉറപ്പ് നല്‍കുകയുമായിരുന്നു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രൂപവനി ആര്‍ ഭട്ട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ, ജില്ലാ സെക്രട്ടറി പുഷ്പ അമേക്കള, ഉത്തര മേഖല വൈസ് പ്രസിഡന്റ് സതീശ്ചന്ദ്ര ഭണ്ഡാരി, മഹിളാ മോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സവിത ബാലികേ, മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാമള ആര്‍ പള്ളത്തടുക്ക, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സത്യാശങ്കര ഭട്ട്, എന്‍മകജെ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഉദയ ചെട്ടിയാര്‍, ജനപ്രതിനിധികളായ സതീഷ് കുലാല്‍, മമത റൈ, സാമൂഹ്യ പ്രവര്‍ത്തകരായ ഡോ.മോഹന്‍കുമാര്‍ വൈ. എസ്, ഗണപതി ഭട്ട് പള്ളത്തടുക്ക, ശ്രീഹരി ഭട്ട്, സുബ്രഹ്മണ്യ ഭട്ട് കെ വൈ, രാമാനന്ദ ഇടമലെ, ജഗദീഷ് കുത്തജേ, രാധാകൃഷ്ണ ഭട്ട് പത്തട്ക്ക, സുമിത് രാജ്, നാഗരാജ് സ്വര്‍ഗ്ഗ, ഗടിനാട ശ്രേയോഭിവൃദ്ധി ട്രസ്റ്റ് പ്രസിഡന്റ് ഡാ ഹാജി എസ് അബൂബക്കര്‍ ആര്‍ല പദവ്, ജനറല്‍ സെക്രട്ടറി ഈശ്വര ഭട്ട്, ദക്ഷിണ കന്നഡ അവലംബിത ഗടിനാട ഹൊറാട്ട സമിതി സഹയാത്ര സമിതിയുടെ അംഗങ്ങള്‍ പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബിജെപി എന്‍മകജെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നാരായണ നായ്ക് സ്വാഗതവും മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ് വാണിനഗര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: