മൂന്നാര്‍: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ രണ്ട് മക്കളില്‍ ഇളയ മകനെ കണ്ടെത്തിയെങ്കിലും ഇനിയും കണ്ടെത്താനുള്ള മൂത്തമകനെ തേടി ഒരച്ഛന്‍ അലയുകയാണ്. ദുരന്തത്തിന് ഇന്ന് ഒരുമാസം തികയുമ്പോഴും പതിവ് പോലെ ഷണ്മുഖനാഥന്‍ സാഹസിക പരിശോധനക്കിറങ്ങും. 22 വയസുള്ള ദിനേശ്കുമാറിനെയാണ് ഇനി കണ്ടെത്താനുള്ളത്.
നീണ്ട 18 ദിവസത്തെ തെരച്ചില്‍ 65 പേരുടെ മൃതദേഹം കണ്ടെത്തിയതോടെ ജില്ലാ ഭരണകൂടം അവസാനിപ്പിച്ചിരുന്നു. എന്നാലും തന്റെ മകനെ കണ്ടെത്താനാകാത്തിനാല്‍ നാട്ടുകാരുടെ ഒപ്പം അച്ഛന്‍ പരിശോധന തുടരുകയാണ്. എന്റെ എല്ലാം പോയി, രണ്ട് മക്കളും, അവന്റെ ശരീരമെങ്കിലും കിട്ടാതെ ഞാനെങ്ങനെ കിടന്നുറങ്ങുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. മൂന്നാറില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മക്കള്‍ വല്യച്ഛന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടാണ് പെട്ടിമുടിയിലെത്തിയത്.
മകനെ തേടിയുള്ള തെരച്ചില്‍ ആ അച്ഛന്‍ ഇപ്പോഴും തുടരുകയാണ്. മൃതദേഹമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍. പുഴ കേന്ദ്രീകരിച്ച് സാഹസികമായാണ് തെരച്ചില്‍ നടക്കുന്നത്. കടുവ അടക്കമുള്ള വന്യമൃഗങ്ങളുള്ള മേഖല കൂടിയാണിവിടം. മണ്ണും കല്ലും മൂടിയ ഭാഗത്ത് മകന്റെ മൃതശരീരം എങ്കിലും കണ്ടെത്തണം എന്ന ഉറച്ച തീരുമാനത്തോടെ തെരച്ചില്‍ തുടരുകയാണ് ഈ അച്ഛന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: