ഇടുക്കി: ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 21 പേര്‍ക്ക് രോഗ ബാധ ഉണ്ടായത്. ഇതില്‍ അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇടുക്കി ജില്ലയില്‍ ഇന്ന് 60 പേര് രോഗ രോഗമുക്തരായി.
ജില്ലയിലാകെ ഇതോടെ രോഗം സ്ഥിരീകരിച്ചവര്‍ 1862 ആയി. 1580 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 3 പേര് മരിച്ചു. നിലവില്‍ 274 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇനി 614 പേരുടെ പരിശോധനഫലം കൂടി വരാനുണ്ട്.
ഉറവിടം വ്യക്തമല്ല: 1. അയ്യപ്പന്‍കോവില്‍ സ്വദേശി(47), 2. കാഞ്ചിയാര്‍ സ്വദേശി(53), 3. വാഴക്കുളം സ്വദേശിനി(49), 4, 5. ഉപ്പുതറ സ്വദേശികള്‍(58, 19). സമ്പര്‍ക്കം : 6. അയ്യപ്പന്‍കോവില്‍ സ്വദേശിനി(16), 7, 8. കട്ടപ്പന നരിയംപാറ സ്വദേശികള്‍(40, 48), 9. കാഞ്ചിയാര്‍ സ്വദേശി(33), 10,11. മൂന്നാര്‍ സ്വദേശികള്‍ (52, 51), 12, 13. രാജകുമാരി സ്വദേശിനികള്‍ (65, 4 വയസ്സ്), 14, 15. തൊടുപുഴ കാരിക്കോട് സ്വദേശികള്‍ (40, 5വയസ്), 16-21. ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്. (സ്ത്രീ 76, 20, 49, 45. പുരുഷന് 26, 53), ഇതര സംസ്ഥാന യാത്ര 22. അടിമാലി സ്വദേശി(32), 23. ബൈസണ്‍വാലി സ്വദേശിനി(42), 2426. രാജകുമാരി സ്വദേശികള്‍ (44, 75, 35), 27, 28. രാജകുമാരി സ്വദേശിനികള്‍ (35, 13), 29. ശാന്തന്‍പാറ സ്വദേശിനി(23), 30. ഉടുമ്പന്‍ചോല സ്വദേശി(19), 31. പാമ്പാടുംപാറ സ്വദേശിനി(40).
രോഗമുക്തി നേടിയവരുടെ സ്ഥലവും എണ്ണവും: ചക്കുപള്ളം- 2, ചിന്നക്കനാല്‍- 1, ദേവികുളം- 2, ഏലപ്പാറ- 8, ഇരട്ടയാര്‍- 1, കാമാക്ഷി- 2, കാഞ്ചിയാര്‍-1, കൊന്നത്തടി- 1, കുമളി- 4, മറയൂര്‍- 1, മരിയാപുരം-1, നെടുങ്കണ്ടം- 1, പാമ്പാടുംപാറ- 2, പുറപ്പുഴ- 2, രാജാക്കാട്-1, രാജകുമാരി- 10, സേനാപതി- 1, ഉടുമ്പന്‍ചോല- 8, ഉപ്പുതറ- 6, വണ്ടന്മേട്- 1, വണ്ടിപ്പെരിയാര്‍- 1, വാഴത്തോപ്പ്- 3.
കണ്ടെയ്മെന്റ് സോണ്‍
രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഉപ്പുതറ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: