മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്സ വിടില്ല. നിലവിലെ കരാര്‍ അവസാനിക്കുന്ന 2021 വരെ മെസി ബാഴ്സലോണയില്‍ തുടരും. ബാഴ്സലോണയുമായുള്ള തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചു.
ക്ലബ്ബിനെ കോടതി കയറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് അടുത്ത വര്‍ഷം വരെ ബാഴ്സയില്‍ തുടരാന്‍ തീരുമാനിച്ചതെന്ന് മെസി പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബാഴ്സ നാണംകെട്ടതിനെ തുടര്‍ന്നാണ് മെസി ടീം വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ മെസിക്ക് സൗജന്യമായി ക്ലബ്ബ് വിടാനാകില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കി. മെസിയെ സ്വന്തമാക്കാന്‍ മുന്നോട്ടുവരുന്ന ടീമുകള്‍ എഴുനൂറ് മില്യന്‍ യൂറോസ് നല്‍കണമെന്ന്് ബാഴ്സ വാദിച്ചു. ബാഴ്സയുടെ നിലപാടിനെ പിന്തുണച്ച് സ്പാനിഷ് ലീഗ് അധികൃതരും രംഗത്തെത്തിയിരുന്നു.
തര്‍ക്കം പരിഹരിക്കാനായി മെസിയുടെ പിതാവ് ജോര്‍ജി മെസി ബാഴ്സലോണ പ്രസിഡന്റ് ബര്‍തോമ്യൂവുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: