ന്യൂദല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 11.7 ലക്ഷത്തിലധികം കൊറോണ പരിശോധനകള്‍ നടത്താനായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇതൊരു പുതിയ റെക്കോര്‍ഡാണ്. ഒരു രാജ്യവും പ്രതിദിനം ഇ്ത്രയും കൊറോണ ടെസ്റ്റുകള്‍ നടത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം മാത്രം 11,69,765 കൊറോണ പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകള്‍ 4.6 കോടിയിലധികമായി. ഉയര്‍ന്ന പരിശോധനയ്ക്കിടയിലും പ്രതിദിന രോഗനിര്‍ണയ നിരക്ക് 7.5 ശതമാനത്തില്‍ താഴെമാത്രമാണെന്ന് റിപ്പോര്‍ട്ട് പറുന്നു.
നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്നവരുടെ നിരക്ക് 1.74 ശതമാനമാണ്. ഇത് ഒരു ശതമാനത്തില്‍ താഴെ എത്തിക്കാന്‍ പ്രയത്നിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: