മോസ്ക്കോ: എകെ 47 തോക്കിന്റെ അത്യാധുനിക രൂപമായ എകെ 47 203 റൈഫിളുകള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ’ഭാഗമായി കുറഞ്ഞ ചെലവില്‍, ഇന്ത്യയില്‍ നിര്‍മിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ത്രിദിന റഷ്യന്‍ സന്ദര്‍ശനത്തിനിടെ തന്നെ ഇക്കാര്യത്തില്‍ അന്തിമ ധാരണയാകും. ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്‍സാസ് (ഇന്ത്യന്‍ സ്മാള്‍ ആംസ് സിസ്റ്റം) അസോള്‍ട്ട് റൈഫിളുകള്‍ക്കു പകരം എകെ 47 203 തോക്കുകളിലേക്ക് മാറും.
സൈന്യത്തിന് 77,70,000 റൈഫിളുകളാണ് വേണ്ടത്. ഇവയില്‍ ഒരു ലക്ഷം തോക്കുകള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യും. ബാക്കി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കും. ഇന്തോ-റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭമാകും ഇവ നിര്‍മിക്കുക. ഇന്ത്യയുടെ ഓര്‍ഡനന്‍സ് ഫാക്ടറിയും കലാഷ്നിക്കോവ് കണ്‍സേണും റോസോബോണ്‍ എക്സ്പോര്‍ട്ട്സും ചേര്‍ന്നാണ് റൈഫിള്‍ കമ്പനി ഇന്ത്യയില്‍ സ്ഥാപിച്ചിരിക്കുന്നത്.
50.50 ശതമാനം ഓഹരി ഓര്‍ഡനന്‍സ് ഫാക്ടറിക്കാണ്. ബാക്കിയില്‍ 42 ശതമാനം കലാഷ്നിക്കോവ് ഗ്രൂപ്പിനും 7.5 ശതമാനംറോസോബോണ് എക്സ്പോര്‍ട്ട്സിനും. യുപിയിലെ അമേത്തിയിലെ കോര്‍വ ഓര്ഡന്നന്സ് ഫാക്ടറിയിലാകും ഇവ നിര്‍മിക്കുക. ഈ കമ്പനി കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ നിര്‍മിക്കുമ്പോള്‍ ഒരു തോക്കിന് 81,000 രൂപയ്ക്കടുത്തേ ചെലവു വരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: