ന്യൂയോര്‍ക്ക്: ടോപ്പ് സീഡ് നൊവാക് ദ്യോക്കോവിച്ച് യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. അതേസമയം വനിതകളുടെ ഒന്നാം സീഡായ കരോളിന പ്ലിസ്കോവ രണ്ടാം റൗണ്ടില്‍ പുറത്തായി.
ലോക ഒന്നാം നമ്പറായ ദ്യോക്കോവിച്ച് ശക്തമായ പോരാട്ടത്തില്‍ കെയ്ല്‍ എഡ്മണ്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍ 6-7(5), 6-3, 6-4, 6-2.
ടോപ്പ് സീഡും ലോക മൂന്നാം നമ്പറുമായ കരോളിന പ്ലിസ്കോവയെ രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ഗാര്‍ഷ്യയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്കോര്‍: 6-1, 7-6(7-2). മത്സരം ഒരു മണിക്കൂര്‍ 33 മിനിറ്റ് നീണ്ടു.
യുഎസ് ഓപ്പണില്‍ നാലാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ ജര്‍മനിയുടെ യാന്‍ ലെന്നാര്‍ഡ് സ്റ്റഫിനെ എതിരിടും. അമേരിക്കയുടെ മൈക്കിള്‍ മോഹിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് യാന്‍ ലെന്നാര്‍ഡ് മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍: 6-2,6-2,7-5.
സ്റ്റെഫാനോ സിറ്റ്സിപാസും മൂന്നാം റൗണ്ടില്‍ കടന്നു. മാക്സി ക്രെസിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 7-6, 6-3, 6-4. ഇതാദ്യമായാണ് സിറ്റ്സിപാസ് യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തുന്നത്. ബോണ കോറിക്കാണാണ് അടുത്ത റൗണ്ടില്‍ സിറ്റ്സിപാസിന്റെ എതിരാളി.
അലക്സാണ്ടര്‍ സരേവ രണ്ടാം റൗണ്ടില്‍ ബ്രന്‍ഡണ്‍ നകഷിമയെ തോല്‍പ്പിച്ചു. സ്കോര്‍: 7-5,6-7(8), 6-3,6-1.
പന്ത്രണ്ടാം സീഡായ ഡെന്നിസ് ഷാപോലോവ് ദക്ഷിണകൊറിയയുടെ വോന്‍ സൂണ്‍ വൂവിനെ 6-7(5), 6-4,6-4,6-2 ന് പരാജയപ്പെടുത്തി.
2018 ല്‍ യുഎസ് ഓപ്പണ്‍ കിരീടം ചൂടിയ നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ ഇറ്റലിയുടെ കാമില ജിയോര്‍ജിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍: 6-1, 6-2.
ഇന്ത്യയുടെ ദിവിജ് ശരണും സെര്‍ബിയയുടെ നികോള കാസിക്കും ചേര്‍ന്ന സഖ്യം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. എട്ടാം സീഡായ നികോള മെക്റ്റിക്-വെസ്ലി കൂള്‍ഹോഫ് സഖ്യത്തോട് പൊരുതിത്തോറ്റു. സ്കോര്‍: 4-6,6-3,3-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: