മാഡ്രിഡ്: ബാഴ്സലോണയുടെ മധ്യനിര താരം ഇവാന് റാകിടിച്ച് ക്ലബ് വിട്ടു. യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയിലേക്കാണ് മാറ്റം.
ബാഴ്സയില്‍ നിന്ന് താരം മറ്റ് ടീമിലേക്ക് പോയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ലയണല്‍ മെസിക്കൊപ്പം മാനേജ്മെന്റിനെതിരെ പ്രതിഷേധമുയര്‍ത്തിയ പ്രമുഖ താരങ്ങളിലൊരാളാണ് ക്രൊയേഷ്യന്‍ താരം കൂടിയായ റാകിടിച്ച്.
ആറ് വര്‍ഷമായി ക്യാമ്പ്നൗവില്‍ ബാഴ്സക്കൊപ്പം കളിച്ച താരം നാല് ലീഗ് കിരീടവും നാല് കോപ്പാ ഡെല്‍റേയും സ്വന്തമാക്കി. ബാഴ്സയുടെ കിരീട നേട്ടങ്ങളില്‍ മുഖ്യപങ്ക് വഹിച്ച താരങ്ങളിലൊരാളാണ് റാകിടിച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: