തൃശൂര്‍: കൊറോണയുടെ അകമ്പടിയോടെയെത്തിയ ഇത്തവണത്തെ തിരുവോണത്തിന് പപ്പടനിര്‍മാതാക്കളുടെ പ്രതീക്ഷകള്‍ പൊട്ടിപ്പൊടിഞ്ഞു. കൊടകരയുടെ പലവീടുകളിലും പതിറ്റാണ്ടുകളായി പപ്പടം നിര്മാണമുണ്ട. എന്നാല്‍ മറ്റുമേഖലകളിലേതുപോലെ ഇവര്‍ക്കും ഇക്കുറി ദുരിതത്തിന്റെ തിരുവോണമായിരുന്നെന്ന് പപ്പടനിര്‍മാതാക്കള്‍ പറഞ്ഞു. ശുദ്ധമായ ഉഴുന്നുമാവും ഉന്നതഗുണനിലവാരമുള്ള സോഡാക്കാരവും ഉപ്പും ചേര്‍ത്ത് മാവ് കുഴച്ച് ചെറിയ ഉരുളകളാക്കി അരിമാവ് ചേര്‍ത്ത് പരത്തിയെടുത്ത് വെയിലത്തുവച്ച് ഉണക്കിയാണ് പപ്പടം ഉണ്ടാക്കുന്നത്.
പഴയകാലത്ത് പപ്പടം കൈകൊണ്ടുമാത്രാമണ് നിര്‍മിച്ചിരുന്നതെങ്കിലും ഏതാനും വര്‍ഷങ്ങളായി പപ്പടനിര്‍മാണത്തിലും യന്ത്രവല്‍ക്കരണം വ്യാപകമായിട്ടുണ്ട്. മഹാമാരി വന്നതോടെ ഈ വര്‍ഷത്തെ ഓണക്കാലത്തെ പപ്പടവിപണി പകുതിയിലേറെ കുറവുവന്നതായി വര്‍ഷങ്ങളായി ഈ രംഗത്തു സജീവമായ കൊടകര കാവില്‍ തങ്ക പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഓണത്തിന് രണ്ടുചാക്കോളം ഉഴുന്നുമാവു വാങ്ങി പപ്പടമുണ്ടാക്കാറുണ്ട്.
എന്നാല്‍ ഇക്കുറി ആകെ 20 കിലോ ഉഴുന്നിനുള്ള പപ്പടം മാത്രമാണ് ഉണ്ടാക്കിയത്. കൊടകരയില്‍ ഏതാനും വീടുകളില്‍ മാത്രമാണ് പപ്പടം നിര്മിക്കുന്നുള്ളുവെങ്കിലും പലരും വാങ്ങി വില്‍പ്പന നടത്തുന്നുണ്ടെന്നും തങ്ക കൂട്ടിച്ചേര്‍ത്തു. കൊറോണ വ്യാപന ഭീഷണിയെത്തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങാന്‍ വിമുഖത കാട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായി പപ്പടം വില്‍പ്പനക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: