തിരുവനന്തപുരം: മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് ഉള്‍പ്പെടുന്ന സംഘം കൊച്ചി ആസ്ഥാനമായുള്ള മലയാള സിനിമയിലെ യുവതാരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. മയക്കുമരുന്ന് വിതരണം കൂടാതെ, കൊച്ചി, ഫോര്‍ട്ട് കൊച്ചി, കോട്ടയം, കുമരകം എന്നിവിടങ്ങളില്‍ നൈറ്റ് പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കുമരകത്ത് സംഘടിപ്പിച്ച നൈറ്റ്പാര്‍ട്ടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പങ്കെടുത്തത്. കൊച്ചി ആസ്ഥാനമായി മലയാള സിനിമയില്‍ ഒരു ഗ്യാങ് തന്നെ സജീവമാണ്. സംവിധായകരും നടന്‍മാരും നടിമാരും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങുന്നതാണ് ഈ ഗ്യാങ്. മിക്കവരും ചെറുപ്പക്കാരാണ്. ഇതില്‍ ഒരു യുവ നടന്‍ അനൂപുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സിനിമ സെറ്റിലടക്കം ഈ ഗ്യാങ് വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന് നിര്‍മാതാക്കള്‍ തന്നെ ആരോപിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് ഈ മയക്കുമരുന്ന് സംഘത്തിനെതിരേ അന്വേഷണം വേണമെന്നും സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭരണകക്ഷിയായി സിപിഎമ്മിന്റെ സമ്മര്‍ദം മൂലം വിഷയത്തിലെ അന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ കര്‍ണാടക നര്‍ക്കോട്ടിക് വിഭാഗമാണ് മലയാള സിനിമ താരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് ബംഗളൂരുവില്‍ നിന്ന് എത്തിച്ചിരുന്നതായി കണ്ടെത്തിയിരിക്കുന്നത്. പ്രതികളില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്‌ക്ക് മലയാള സിനിമ രംഗത്തെ ചില യുവതാരങ്ങളെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തേക്കുമെന്നാണ് സൂചന.
ബംഗളൂരുവില്‍ അനൂപ് മുഹമ്മദ് രണ്ടിലധികം റസ്റ്റോറന്‍ഡറുകള്‍ നടത്തിയിരുന്നു. ഇത് മയക്കുമരുന്ന് കച്ചവടത്തിന് മറയായി ആയിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്ന് ആവശ്യമുള്ളവരാണ് ഇവിടെ സ്ഥിരമായി എത്തിയിരുന്നത്. ഇവിടെ വച്ചായിരുന്നു മയക്കുമരുന്നിന്റെ കൈമാറ്റമെന്നും ഈ ഹോട്ടലുകള്‍ നൈറ്റ്പാര്‍ട്ടികള്‍ സ്ഥിരമായി സംഘടിപ്പിച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഗോവയില്‍ നിന്നാണ് മിക്കപ്പോഴും അനൂപ് മയക്കുമരുന്ന് വാങ്ങിയിരുന്നത്. ഇത് ഇരട്ടിയിലധികം രൂപയ്‌ക്ക് ബംഗളൂരുവിലും കേരളത്തിലും വിറ്റഴിയ്‌ക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയയയില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: