Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മലയാള സിനിമയുടെയും ഇന്ത്യന്‍ ക്രിക്കറ്റിന്റേയും ഭാവി വാഗ്ദാനമായ ബിനീഷിന്റെ കരിയര്‍ നശിപ്പിക്കാനുള്ള കുത്സിത ശ്രമം; ട്രോളുമായി ശ്രീജിത് പണിക്കര്‍

അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടവും (വിക്കറ്റുകൾക്കിടയിൽ) മികച്ച മെയ്‌വഴക്കമുള്ള പന്തേറും കൂടിയാകുമ്പോൾ ഇടയ്‌ക്കിടെ പരിക്ക് പറ്റുന്ന ഹാർദിക് പാണ്ഡ്യയുടെ അഭാവം കൂടി നികത്താൻ കഴിയുന്ന, പോരാളി ഷാജിയെപ്പോലെ, ഒരാൾ. അതുകൊണ്ടു തന്നെ ബിനീഷിനെ ആരോപണ വിധേയനായി ഒഴിവാക്കാൻ ഉത്തരേന്ത്യൻ ലോബിയും ലഹരിക്കടത്തുകാരും ശ്രമിച്ചോ എന്നും പരിശോധിക്കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 02:53 pm IST
in Social Trend

തിരുവനന്തപുരം:  അറസ്റ്റിലായ മയക്കുമരുന്ന് മാഫിയ തലവനുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെ സംഭവത്തില്‍ ട്രോളുമായി സംവാദകന്‍ ശ്രീജിത് പണിക്കര്‍.  

മലയാള സിനിമയുടെയും ഇന്ത്യന്‍ കായികരംഗത്തിന്റെയും ഭാവി വാഗ്ദാനമായ ബിനീഷിന്റെ കരിയര്‍ നശിപ്പിക്കാനുള്ള കുല്‍സിത ശ്രമമാണോ ഇതിനു പിന്നിലെന്ന് എനിക്ക് സംശയമുണ്ട്. ലഹരിക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട ആള്‍ക്കാരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടെന്ന കഥകള്‍ ഇറക്കുന്നത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആണ്. എനിക്ക് ഉറപ്പാണ്, മലയാള സിനിമയിലെ നായക സങ്കല്പത്തിന്റെ മൂര്‍ത്തീഭാവം ആവാഹിച്ച ബിനീഷിനെ നീക്കി അവിടെ ആക്ഷന്‍ ഹീറോ കഥാപാത്രങ്ങളുമായി വിലസാനുള്ള ഫിറോസിന്റെ കുല്‍സിത നീക്കമാണ് ഇതിനു പിന്നിലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീജത് കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

സഖാവ് കോടിയേരി ബാലഷ്ണന്റെ കുടുംബത്തെ കരി വാരിത്തേക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് കാലം കുറെയായി. സഖാവിന്റെ മൂത്തപുത്രൻ ബിനോയിക്ക് എതിരെ വഞ്ചനാക്കുറ്റം, വിവാഹേതര ബന്ധം ഒക്കെ അവർ പ്രചരിപ്പിച്ചു. എന്നാൽ ഒന്നും നാളിതുവരെ തെളിയിക്കാൻ ആരോപണം ഉയർത്തിയവർക്ക് സാധിച്ചിട്ടില്ല. ഇപ്പോൾ ഇതാ ആരോപണങ്ങൾ അദ്ദേഹത്തിന്റെ ഇളയപുത്രൻ ബിനീഷിനെതിരെയാണ്.

മലയാള സിനിമയുടെയും ഇന്ത്യൻ കായികരംഗത്തിന്റെയും ഭാവി വാഗ്ദാനമായ ബിനീഷിന്റെ കരിയർ നശിപ്പിക്കാനുള്ള കുൽസിത ശ്രമമാണോ ഇതിനു പിന്നിലെന്ന് എനിക്ക് സംശയമുണ്ട്. ലഹരിക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട ആൾക്കാരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടെന്ന കഥകൾ ഇറക്കുന്നത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആണ്. എനിക്ക് ഉറപ്പാണ്, മലയാള സിനിമയിലെ നായക സങ്കല്പത്തിന്റെ മൂർത്തീഭാവം ആവാഹിച്ച ബിനീഷിനെ നീക്കി അവിടെ ആക്ഷൻ ഹീറോ കഥാപാത്രങ്ങളുമായി വിലസാനുള്ള ഫിറോസിന്റെ കുൽസിത നീക്കമാണ് ഇതിനു പിന്നിൽ. മമ്മൂട്ടിയേയും മോഹൻലാലിനേയും നെഞ്ചിലേറ്റിയ ഞങ്ങൾ ആരാധകർക്ക് ബിനീഷിനെ നെഞ്ചും തോളും കടന്ന് തലയിലേറ്റുന്നതിന്റെ കണ്ണുകടിയല്ലേ മിസ്റ്റർ ഫിറോസ് നിങ്ങൾക്ക്? ‘ഒപ്പം’ എന്ന സിനിമയിൽ മോഹൻലാലിനെതിരെ തീപാറുന്ന ഡയലോഗുകളുമായി സ്ക്രീൻ നിറഞ്ഞ ബിനീഷ് എത്ര ഹൃദയങ്ങളിലേക്കാണ് ചേക്കേറിയതെന്ന് നിങ്ങൾക്ക് ഊഹിക്കാനെങ്കിലും കഴിയുമോ ഫിറോസ്?

ഉത്തരേന്ത്യൻ ക്രിക്കറ്റ് ലോബിയുടെ നിതാന്ത പരിശ്രമം കൂടി ബിനീഷിനെ തേജോവധം ചെയ്യുന്നതിനു പിന്നിൽ ഉണ്ടോയെന്ന് ഞാൻ സംശയിക്കുന്നു. ഒന്നാലോചിച്ചു നോക്കൂ. മഹേന്ദ്ര സിങ് ധോണിയെന്ന വന്മരം വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ നമുക്കുണ്ടായ നഷ്ടം ഒരു വിക്കറ്റ് കീപ്പറുടേത് മാത്രമായിരുന്നില്ല. ആക്രമിച്ചു കളിക്കുന്ന ഒരു ബാറ്റ്സ്മാന്റേതു കൂടി ആയിരുന്നു. ലോകേഷ് രാഹുൽ കീപ്പർ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചപ്പോൾ ആക്രമണോൽസുക ബാറ്റ്സ്മാൻ സ്ഥാനത്ത് എന്നെപ്പോലെ ഒരുപാട് ആരാധകർ എഴുതിച്ചേർത്തത് ബിനീഷിന്റെ പേരായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടവും (വിക്കറ്റുകൾക്കിടയിൽ) മികച്ച മെയ്‌വഴക്കമുള്ള പന്തേറും കൂടിയാകുമ്പോൾ ഇടയ്‌ക്കിടെ പരിക്ക് പറ്റുന്ന ഹാർദിക് പാണ്ഡ്യയുടെ അഭാവം കൂടി നികത്താൻ കഴിയുന്ന, പോരാളി ഷാജിയെപ്പോലെ, ഒരാൾ. അതുകൊണ്ടു തന്നെ ബിനീഷിനെ ആരോപണ വിധേയനായി ഒഴിവാക്കാൻ ഉത്തരേന്ത്യൻ ലോബിയും ലഹരിക്കടത്തുകാരും ശ്രമിച്ചോ എന്നും പരിശോധിക്കേണ്ടതാണ്.

ലഹരിക്കടത്ത് കേസിൽ ഉൾപ്പെട്ട ആളുമായി ഒരു ദിവസം 26 പ്രാവശ്യം ബിനീഷ് ഫോണിൽ സംസാരിച്ചു എന്നൊക്കെയാണ് ഫിറോസ് പറയുന്നത്. ബിനീഷ് അതൊക്കെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു. ഇനി അഥവാ വിളിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് എങ്ങനെ തെറ്റാകും? അല്ലെങ്കിൽ തന്നെ ബിനീഷിന്റെ അറിവോടെയാണെന്ന് കോളുകൾ പോയതെന്ന് ഫിറോസ് എങ്ങനെ ഉറപ്പിക്കും. മറ്റാരെങ്കിലും വിളിച്ചത് ആയിക്കൂടേ? അല്ലെങ്കിൽ തന്നെ, ഫോൺ പോക്കറ്റിൽ കിടക്കുമ്പോൾ അബദ്ധത്തിൽ കൈതട്ടി എത്രയോ തവണ കോളുകൾ പോകാറുണ്ട്. അങ്ങനെ ഒരു 26 തവണ കോൾ പോയത് ആയിക്കൂടേ? അത് തെറ്റാണോ ഫിറോസ്?

ലഹരിക്കടത്ത് കേസിൽ പെട്ട സുഹൃത്തിന് ബിനീഷ് ആറ് ലക്ഷം രൂപ കടം കൊടുത്തു എന്നതാണ് മറ്റൊരു ആരോപണം. പുലിവാൽ കല്യാണം എന്ന സിനിമയിൽ മണവാളൻ പറയുന്ന ആ ഡയലോഗ് ഓർമ്മയില്ലേ? “നിങ്ങൾക്ക് ആവശ്യമുള്ളതും എന്റെ കയ്യിൽ ആവശ്യത്തിൽ കൂടുതൽ ഉള്ളതും പണമാണ്.” സ്വന്തം കയ്യിൽ ഉള്ള പണം, അല്ലെങ്കിൽ ആരുടെ എങ്കിലും കയ്യിൽ നിന്ന് മറിച്ച പണം, സുഹൃത്തിന് കൊടുക്കുന്നതിൽ എന്താണ് പ്രശ്നം മിസ്റ്റർ ഫിറോസ്?

മനോരമ ന്യൂസുമായി ബിനീഷ് സംസാരിച്ചപ്പോൾ വികാരാധീനനായി അദ്ദേഹം ചോദിച്ച ഒരു ചോദ്യം മാത്രം മതി ആ നിഷ്കളങ്ക ഹൃദയനെ അളക്കാൻ: “സ്വർണ്ണക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയവ ചെയ്യുന്ന ആൾക്കാരുമായി ബന്ധം പുലർത്തുന്ന രീതിയിൽപ്പെട്ട ഒരാളാണോ ഞാൻ?” ചോദ്യം ലഹരിക്കടത്തുമായി മാത്രം ബന്ധപ്പെട്ടത് ആയിരുന്നെങ്കിലും സ്വർണ്ണക്കടത്തിലും തനിക്കു ബന്ധമില്ല എന്ന് ചോദിക്കാതെ പറഞ്ഞ അദ്ദേഹത്തിന്റെ മനഃശുദ്ധി മനസ്സിലാക്കാൻ മനോരമയ്‌ക്ക് ആവുന്നില്ലേ?

മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരളസമൂഹം അങ്ങേയ്‌ക്കു പിന്നിൽ ഉണ്ട്, ബിനീഷ്. തിരിഞ്ഞു നോക്കാതെ സധൈര്യം മുന്നോട്ട്.

Tags: SreejithPanickerകോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുടെ പിറന്നാൾ വാർത്ത റിപ്പോർട്ട് ചെയ്തു, ടിവി ചാനൽ മുതലാളിക്ക് തല്ലൊഴിച്ച് എല്ലാം കിട്ടി…

ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച ബോര്‍ഡ് (നടുവില്‍). ഇതില്‍ മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന (വലത്ത്) മറ്റൊരു മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ സയ്യിദ് സയ്യിദ് ഖുതുബ് (ഇടത്ത്) എന്നിവരെ കാണാം.
Kerala

‘ഹമാസ് നേതാക്കളില്‍ നിന്നും ജമാ അത്തെ ഇസ്ലാമി സയ്യിദ് ഖുതുബ് പോലുള്ള മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളിലേക്ക് പോകുന്നത് കൂടുതല്‍ അപകടം’

ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ഹമാസ് നേതാക്കളുടെ ചിത്രമേന്തി ജമാ അത്തെ ഇസ്ലാമിയുടെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീജിത് പണിയ്‌ക്കര്‍

India

‘ഗാന്ധി’ സിനിമയില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഇല്ലാത്തത് എന്തുകൊണ്ട്

Kerala

കര്‍ണ്ണാടക ജനതയെ സിപിഎം അഭിനന്ദിയ്‌ക്കുന്നതെന്തിന് ? നോട്ടയേക്കാള്‍ രണ്ടര ലക്ഷം കുറവ് വോട്ട് വാങ്ങിയതിനോ?- പരിഹസിച്ച് ശ്രീജിത് പണിയ്‌ക്കര്‍

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.