തിരുവനന്തപുരം : ഹിന്ദു ആചാരങ്ങളേയും വാമനനേയും അപമാനിക്കുന്ന വിധത്തില്‍ ട്വീറ്റ് ചെയ്ത മന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്. മഹാവിഷ്ണുവിന്റെ അവതാരമായ വാമന മൂര്‍ത്തിയെ ചതിയന്‍ എന്ന് അപമാനിച്ചു കൊണ്ടായിരുന്നു തോമസ് ഐസക്ക് ട്വീറ്റ് ചെയ്തത്. അതിനു പിന്നാലെ ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ ട്വീറ്റിന് നല്കിയ മറുപടിയില്‍ ഹൈബി ഈഡന് എംപിയും ഇത്തരത്തില്‍ പ്രസ്താവന നടത്തിയിട്ടുണ്ട്.
ധനമന്ത്രി തോമസ് ഐസക്കും ഹൈബി ഈഡന് എംപിയും നടത്തിയത് ഹിന്ദു സമൂഹത്തിന്റെ വിശ്വാസ, വികാര, സങ്കല്‍പ്പങ്ങളെ ധ്വംസിക്കുകയും വൃണപ്പെടുത്തുന്നതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഒരു മത വിഭാഗത്തിന്റെ വിശ്വാസത്തെ പിച്ചിച്ചീന്തുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. വാമനനെ നിന്ദിച്ചാലേ മാവേലിയെ പ്രശംസിക്കാന്‍ പറ്റൂ എന്ന വികലവും നിന്ദ്യവുമായ കാഴ്ചപ്പാട് സ്വന്തം ആശയ ദാരിദ്ര്യത്തെയും അപചയത്തെയുമാണ് കാണിക്കുന്നത്.
അസത്യ പ്രചാരം വഴി വൃണപ്പെടുത്തിയും കുത്തിനോവിച്ചും ഒരു സമൂഹത്തെ തേജോവധം ചെയ്തും ആവരുതെന്നും മൂന്നടി അളന്ന ത്രിവിക്രമനായ വാമനനെ മനസിലാക്കാനുള്ള പക്വതയും വിവരവുമില്ലെങ്കില് അക്കാര്യം തുറന്നു പറയണമെന്നും കുമ്മനം രാജശേഖരന് തോമസ് ഐസക്കിനോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ക്രിസ്തുവിനെക്കുറിച്ചും നബിയെക്കുറിച്ചും പല പ്രമുഖരും പറഞ്ഞിട്ടുള്ള ആക്ഷേപകരമായ പരാമര്‍ശനങ്ങള്‍ അല്ലല്ലോ ക്രിസ്തുമസിനും നബിദിനത്തിനും ഉത്തരവാദിത്തപ്പെട്ടവര്‍ വിശ്വാസി സമൂഹത്തോട് പറയേണ്ടത്. വാമനപുരം വഴി എംസി റോഡിലൂടെ മിക്കവാറും തിരുവനന്തപുരത്തേക്ക് വരാറുള്ള ധന മന്ത്രിക്ക് ഒരു ചതിയന്റെ പേരിലുള്ള നാട്ടില്കൂടിയാണ് കടന്നു പോകുന്നതെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ അവിടെ മാത്രമല്ല, വാമനന്റെ പേരില്‍ അറിയപ്പെടുന്ന 185 ഇല് പരം ക്ഷേത്രങ്ങളോ സ്ഥല നാമങ്ങളോ കേരളത്തിലുണ്ട്. വാമനന് ഒരു ചതിയന്‍ ആണെങ്കില്‍ ഇത്രമാത്രം ആരാധകര്‍ ഉണ്ടാകുമോ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ
സഹോദരന് അയ്യപ്പന്റെ പരാമര്‍ശത്തെ കൂട്ടുപിടിച്ച് വാമനനെ ചതിയനെന്ന് ധന മന്ത്രി ആക്ഷേപിക്കുന്നു. സ്വന്തം മണ്ഡലത്തിലുള്ള തൃക്കാക്കര വാമനമൂര്‍ത്തിയെ ചൂണ്ടിക്കാണിച്ച വിശ്വാസിയെ ‘ പോടാ ‘ എന്ന് വിളിച്ചു അപമാനിക്കാന്‍ എംപി തയ്യാറായെന്നും കുമ്മനം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: