ന്യൂയോര്‍ക്ക്: പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന നൊവാക് ദ്യോക്കോവിച്ച് യുഎസ് ഓപ്പണില്‍ പ്രയാണം തുടങ്ങി. ലോക ഒന്നാം നമ്പറായ ഈ സെര്‍ബിയന്‍ താരം അനായാസം രണ്ടാം റൗണ്ടില്‍ കടന്നു. അടച്ചിട്ട ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ ദ്യോക്കോവിച്ച് നേരിട്ടുള്ള സെ്റ്റുകള്‍ക്ക് ഡാമിര്‍ ദുംഹുറിനെ തോല്‍പ്പിച്ചു. സ്കോര്‍ 6-1, 6-4, 6-1.
ജര്‍മനിയുടെ അലക്സാണ്ടര്‍ സരേവയും രണ്ടാം റൗണ്ടില്‍ കടന്നു. ലോക ഏഴാം നമ്പറായ അലക്സാണ്ടര്‍ സരേവ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് 2017 ലെ ഫൈനലിസ്റ്റായ കെവിന് ആന്‍ഡേഴ്സണെ പരാജയപ്പെടുത്തി. സ്കോര്‍: 7-6(2), 5-7, 6-3, 7-5. സരേവ അടുത്ത റൗണ്ടില്‍ അമേരിക്കയുടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ ബ്രാന്‍ഡണ്‍ നകഷിമയെ നേരിടും. നകഷിമ ആദ്യ റൗണ്ടില്‍ ഇറ്റാലിയന്‍ താരമായ പാവ്ലോ ലോറന്‍സിയെ തോല്‍പ്പിച്ചു. സ്കോര്‍: 6-3, 6-2, 7-6(3).
വനിതാ വിഭാഗത്തില്‍ ജപ്പാന്റെ നവോമി ഒസാക്ക രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടില്‍ നാട്ടുകാരിയായ മിസാക്കി ഡോയിനെ 6-2, 5-7, 6-2 ന് തോല്‍പ്പിച്ചു. ലാത്വിയയുടെ അനസ്താസിയ സെവാസ്റ്റോവ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ കൗമാരതാരം കോകോ ഗോഫിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-3, 5-7, 6-4.
മുന്‍ ചാമ്പ്യന്‍ ഏയ്ഞ്ചലിക് കെര്‍ബറും രണ്ടാം റൗണ്ടില്‍ കടന്നു. ഓസ്ട്രേലിയയുടെ അജ്ല ടോംജാനോവിക്കിനെ 6-4, 6-4 ന് പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: