കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി (58) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ആമിനയുടെ മരണം. 95 വയസ്സായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
ഹൃദ്രോഗം, ഡീജനറേറ്റിവ് ഡിസ്ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ തുടങ്ങിയ അസുഖങ്ങള്‍ അലട്ടിയിരുന്നു. ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 27നാണ് ആമിനയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.
കൊല്ലം അഞ്ചല്‍ കോളേജ് ജംഗ്ഷന് പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ സ്വദേശി വിഷ്ണുവിന്റെ ഭാര്യ അശ്വതിഗോപിനാഥും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. 26 വയസ്സായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ ചികിത്സയിലായിരുന്നു അശ്വതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: