ന്യൂദല്‍ഹി: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക് നല്കാന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ജോസഫ് – ജോസ് വിഭാഗങ്ങള്‍ നല്കിയ പരാതിയിന്മേലാണ് തീരുമാനം. ഉടനടി അപ്പീല്‍ പോകുമെന്ന് പി ജെ ജോസഫ് പറഞ്ഞു.കെഎം മാണിയെ ഹൈജാക്ക് ചെയ്തവര്‍ക്കുള്ള മറുപടിയാണ് വിധിയെന്ന് ജോസ് കെ മാണി പറഞ്ഞു.
ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാനാകുക എന്നാണ് കമ്മീഷന്റെ ഭൂരിപക്ഷ വിധി. പരാതി പരിഗണിച്ച മൂന്നംഗ സമിതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവര്‍ രണ്ടില ജോസ് കെ മാണിക്ക് നല്‍കുന്നതിനെ അനുകൂലിച്ചു. രണ്ട് പേര്‍ക്കും ചിഹ്നം നല്കാന് കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: