ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്ഥാനമൊഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയപ്പ് നല്‍കിയത് ഹൃദയത്തില്‍ തൊട്ടാണ്. അന്ന് മോദി അയച്ച കത്ത് രാജ്യത്തെമ്പാടും വൈറലായിരുന്നു. പ്രണബ് പിതൃതുല്യനാണെന്നാണ് നരേന്ദ്ര മോദി അയച്ച കത്തില്‍ പറഞ്ഞിരുന്നത്. . പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്തുനിന്നു മാറുന്നതിന്റെ തലേദിവസം അയച്ച കത്തിലാണു മോദി ഇക്കാര്യം പറഞ്ഞത്. ‘ഹൃദയത്തില്‍ തൊട്ട് കത്ത്’ എന്ന കുറിപ്പോടെ പ്രണബ് മുഖര്‍ജി ഈ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് അന്ന് വൈറലായത്.
‘മൂന്നു വര്‍ഷം മുന്‍പ് ഡല്‍ഹിയിലേക്കു വരുമ്പോള്‍ ഞാനിവിടെ അപരിചിതനായിരുന്നു. വലിയ വെല്ലുവിളികളാണ് എന്നെ കാത്തിരുന്നത്. ഈ കാലത്ത് പിതൃതുല്യമായ വാല്‍സല്യത്തോടെ പ്രണബ് ദാ എനിക്ക് മാര്‍ഗദര്‍ശിയായി’ – മോദി കത്തില്‍ എഴുതി.
‘നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും വ്യത്യസ്തമായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു പ്രവര്‍ത്തന മണ്ഡലം. എന്നിട്ടും, താങ്കളുടെ പ്രതിഭയും വിജ്ഞാനവും ഒരുമിച്ചു ജോലി ചെയ്യാന്‍ സഹായകമായി. താങ്കളുടെ അറിവും നിര്‍ദേശങ്ങളും വ്യക്തിപരമായ സവിശേഷതകളും എന്നില്‍ വളരെയധികം ആത്മവിശ്വാസവും ശക്തിയും നിറച്ചു. അങ്ങയുടെ ബൗദ്ധികമായ ഇടപെടലുകള്‍ എന്നെയും സര്‍ക്കാരിനെയും എപ്പോഴും സഹായിച്ചു’ മോദി കത്തിലെഴുതി.
‘രാഷ്ട്രീയത്തിലേക്കു വരുന്ന അനേകം തലമുറകള്‍ക്ക് അങ്ങു മാതൃകയായിരിക്കും. സ്വാര്‍ഥതാല്‍പര്യമില്ലാതെ സമൂഹത്തിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാമെന്നു താങ്കള്‍ കാണിച്ചുകൊടുത്തു. ഇന്ത്യ അങ്ങയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. മോദി കത്തിലെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: