തിരുവനന്തപുരം:ഷ്യേറ്റീവ് ഫോർ മോറൽ ആന്റ് കൾച്ചറൽ ട്രെയിനിങ് ഫൗണ്ടേഷനും [IMCTF], ഹിന്ദു സ്പിരിച്വൽ ആൻഡ് സർവീസ് ഫൗണ്ടേഷനും [HSSF] സംയുക്തമായി രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പര്യാവരൺ ഗതിവിധി വിഭാഗവുമായി ചേർന്ന് ഭാരതമാകെ പ്രകൃതി വന്ദനം പരിപാടി നടത്തി.കേരളത്തിലെ പ്രധാനകേന്ദ്രങ്ങളിൽ നിന്നും സോഷ്യൽമീഡിയയിലൂടെ പ്രഗൽഭ വ്യക്‌തികളും സമൂഹത്തിൻറെ എല്ലാ ശ്രേണിയിലുള്ളവരും പ്രകൃതി വന്ദനത്തിൽ അണിചേർന്നു .
പ്രകൃതി ചൂഷണത്തിനുള്ളതല്ല സമീകൃതമായി ഉപയോഗിക്കാനുള്ളതാണെന്ന് എന്ന ഓർമ്മപ്പെടുത്തലാണ് ഈ പരിപാടിയെന്ന് തിരുവനന്തപുരത്ത് അനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യക്ഷ ഭാഷണത്തിൽ പ്രകൃതി വന്ദൻ സംസ്ഥാന കോർഡിനേറ്റർ രഞ്ജിത്ത് കാർത്തികേയൻ പറഞ്ഞു. ആചാരങ്ങളാണ് പ്രകൃതിയെ സംരക്ഷിച്ചു പോരുന്നതെന്നും അവ നിലനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പര്യാവരൺ ഗതിവിധി വിഭാഗത്തിൻറെ കാര്യദർശി പി രാജശേഖരൻ കൃതജ്ഞത രേഖപ്പെടുത്തി.
പ്രകൃതി വന്ദനം പരിപാടിയിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം സർസംഘചാലക് . മോഹൻ ജി ഭാഗവത് അനുഗ്രഹ സന്ദേശം സോഷ്യൽമീഡിയയിലൂടെ നല്കി
പ്രപഞ്ചത്തെയും ജീവജാലങ്ങളെയുമെല്ലാം സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയും ആവശ്യവുമാണെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞ 200-250 വർഷങ്ങളായി മനുഷ്യൻ പ്രകൃതിയെ കീഴ്‌പ്പെടുത്തുവാൻ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പ്രവർത്തിക്കുകയാണ്. പ്രകൃതിയുടെ മേൽ മനുഷ്യന് മുഴുവൻ അധികാരവുമുണ്ടെന്ന ജീവിതിരീതിയാണ് നാം അവലംബിക്കുന്നത്. അതിന്റെ ദുഷ് പരിണാമങ്ങളാണ് ഇന്നു നാം അനുഭവിക്കുന്നതെന്ന് മോഹൻഭാഗവത് പറഞ്ഞു.പ്രപഞ്ചത്തിലെ ചരാചരങ്ങളിൽ മുഴുവനും ചൈതന്യം ദർശിക്കുകയും , അവയെ ആദരിക്കുക എന്നതാണ് ഭാരതീയമായ രീതി. പരിസ്ഥിതിയെ ഉചിതമായ രീതിയിൽ ആചരിച്ച് നമ്മുടെ സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് , നിശ്ചയിച്ച വിവിധ കേന്ദ്രങ്ങൾക്കുപുറമെ ,ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായ ചടങ്ങിൽ സ്വവസതികളിലും പ്രകൃതി വന്ദനം ചടങ്ങുകൾ ഒരേ സമയം നടത്തുകയുണ്ടായി. ഭൂമി, വൃക്ഷം ,തുളസി, എന്നിവയ്‌ക്ക് വിവിധ സ്ഥലങ്ങളിൽ ആരതി ഉഴിഞ്ഞും,ചരടു ബന്ധിച്ചും പ്രകൃതി സംരക്ഷണത്തിൻറെ പ്രതിജ്ഞ ചൊല്ലുകയുണ്ടായി.
ലോകം പ്രതീക്ഷയുടെ പുതിയ ദിവസം കാത്തിരിക്കുന്ന ഈ വേളയിൽ പ്രകൃതി പഠിപ്പിച്ച കാര്യങ്ങൾ നമ്മൾ മറക്കരുതെന്നും തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്നും നമ്മൾ ദൃഢനിശ്ചയം ചെയ്യണമെന്ന് അനുഗ്രഹപ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. നമ്മുടെ അത്യാവശ്യങ്ങൾ നിറവേറ്റപ്പെടേണ്ടതാണെന്നും എന്നാൽ മിതത്വം പാലിക്കണമെന്നും അമ്മ അഭിപ്രായപ്പെട്ടു.
പ്രപഞ്ചത്തിൽ എല്ലാ ജീവികളും പരസ്പരം സ്വാധീനിച്ചാണ് കഴിയുന്നത്. ഒരു ഏകകോശ ജീവി പോലും എന്റെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ പിന്നെ ചൂഷണത്തിന് സ്ഥാനമില്ലെന്ന് അനുഗ്രഹ സന്ദേശം നൽകിയ ചിദാനന്ദപുരി സ്വാമി പറഞ്ഞു. പ്രകൃതിയിലെ ശക്തികളെ മനസ്സിലാക്കി ആരാധിക്കണമെന്നും ആ സങ്കൽപ്പത്തെ ഉൾക്കൊണ്ടാൽ ചൂഷണം മാറി ദോഹനം എന്ന വീക്ഷണം വരുമെന്നുംദോഹനം അദ്ദേഹം പറഞ്ഞു.
ഐ ടി മിലൻ, അഖിലഭാരതീയ വിദ്യാർത്ഥി പരിഷത് എന്നിവരും കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സംഘാടനത്തിനു നേത്രത്വം നൽകി.
പ്രകൃതി വന്ദൻ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ ലിങ്കിൽ ലഭിക്കുന്നതാണ് :
https://drive.google.com/drive/folders/1kbtIbVMi9CxFLyFU1wWvlqloJXrUSi30
പ്രതികരിക്കാൻ ഇവിടെ എഴുതുക: