Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് 2154 പേര്‍ക്ക് കൊറോണ; 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ഏഴു മരണം; 586 ഹോട്ട് സ്‌പോട്ടുകള്‍; പത്ത് ജില്ലകളില്‍ പ്രതിദിന രോഗികള്‍ 100 കടന്നു

1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1766 പേര്‍ക്ക് രോഗമുക്തി. ഏഴു മരണം. 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ആകെ 586 ഹോട്ട് സ്‌പോട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2020, 06:22 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 110 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1766 പേര്‍ക്ക് രോഗമുക്തി. ഏഴു മരണം. 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ആകെ 586 ഹോട്ട് സ്‌പോട്ടുകള്‍.

പോസിറ്റിവായവരുടെ ജില്ല തിരിച്ചുള്ള പട്ടിക:

  • തിരുവനന്തപുരം 310
  • കൊല്ലം 151
  • ആലപ്പുഴ 92
  • പത്തനംതിട്ട 133
  • കോട്ടയം 223
  • ഇടുക്കി 35
  • എറണാകുളം 231
  • തൃശൂര്‍ 151
  • പാലക്കാട് 45
  • കോഴിക്കോട് 304
  • വയനാട് 13
  • മലപ്പുറം 195
  • കണ്ണൂര്‍ 112
  • കാസര്‍ഗോഡ് 159

ഏഴു മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കണ്ണൂര്‍ ഇരിട്ടി സ്വദേശി അന്നാമ്മ (90), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പാലയ്യന്‍ (64), തൃശൂര്‍ അവിനിശേരി സ്വദേശി അമ്മിണി (63), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശി സുബൈര്‍ മുഹമ്മദ് കുഞ്ഞി (40), ആഗസ്റ്റ് 23ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ചന്ദ്രന്‍ (66) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 287 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്‌ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 305 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 212 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 202 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 9, കാസര്‍ഗോഡ് ജില്ലയിലെ 4, കൊല്ലം, മലപ്പുറം ജില്ലകളിലെ 3 വീതവും, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 161 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 132 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 258 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 182 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 115 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 328 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 113 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 111 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,849 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,468 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,982 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,486 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2378 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,908 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,69,779 സാമ്പിളുകളാണ് പരിശോധനയ്‌ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,053 സാമ്പിളുകളും പരിശോധനയ്‌ക്കയച്ചു.

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), എറണാകുളം ജില്ലയിലെ പിറവം മുന്‍സിപ്പാലിറ്റി (26), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 5, 9, 10, 13), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (17), ചാലിശേരി (4), നെല്ലിയാമ്പതി (5), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (വാര്‍ഡ് 6), കണ്ടനശേരി (7), താന്ന്യം (17, 18), മൂരിയാട് (13), കോട്ടയം ജില്ലയിലെ പാറത്തോട് (16), ചിറക്കടവ് (2, 3), കൂരോപ്പട (12), കങ്ങഴ (4), ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരി (7, 8), കൃഷ്ണപുരം (4), എറണാകുളം ജില്ലയിലെ കീരമ്പാറ (9), മുളന്തുരുത്തി (സബ് വാര്‍ഡ് 13), പൈങ്ങോട്ടൂര്‍ (1), പൂത്രിക (14), കൊല്ലം ജില്ലയിലെ പട്ടാഴി (2), വയനാട് ജില്ലയിലെ അമ്പലവയല്‍ (5), പുല്‍പ്പള്ളി (12), പത്തനംതിട്ട ജില്ലയിലെ ആറന്മുള സബ് വാര്‍ഡ് (10) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 586 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags: kerala2020covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ല ; പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.