Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവാത്മാ പരമാത്മാക്കളുടെ ഏകത്വം

വിവേകചൂഡാമണി 164

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 30, 2020, 05:09 pm IST
in Samskriti

തത്ത്വമസി വാക്യത്തിന്റെ അര്‍ത്ഥവിചാരം തുടരുന്നു.

ഓരോ വ്യക്തിയുടേയും സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളുടെ പ്രവര്‍ത്തനത്തെ പരിശോധിച്ചാല്‍ അവയിലെല്ലാം ആത്മചൈതന്യം കുടികൊള്ളുന്നുണ്ട് എന്ന് കാണാം. ആ ചൈതന്യം തന്നെയാണ് മനോവൃത്തികള്‍ ഉള്‍പ്പടെ എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നത്. വ്യഷ്ടി ചൈതന്യമായി ഓരോന്നിലും കുടികൊള്ളുന്ന ചൈതന്യം തന്നെയാണ് എല്ലാം ഒന്നു ചേര്‍ന്നതായ സമഷ്ടിയിലും ഉള്ളത്. തത്ത്വമസി മഹാവാക്യം ഈ പൊരുളിനെ വ്യക്തമാക്കുന്നു.

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഏകത്വത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഇതിലൂടെ. ഛാന്ദോഗ്യ ഉപനിഷത്തില്‍ 9 തവണയാണ് തത്ത്വമസി മഹാവാക്യം ആവര്‍ത്തിക്കുന്നത്. തത്ത്വമസി വാക്യത്തിന്റെ വാച്യാര്‍ത്ഥത്തില്‍ തത്പദമായ  ഈശ്വരനും ത്വം പദമായ ജീവനും തമ്മില്‍ ഐക്യം സാധിക്കില്ല. ജീവനായ ഞാന്‍ പല പരിമിതിയുള്ളവനാണ്. നശ്വര സ്വഭാവവുമാണ്. എന്നാല്‍ ഈശ്വരന്‍ ഒട്ടും പരിമിതികളില്ലാത്തവനും സുഖ സ്വരൂപിയുമാണ്.

ജീവനാണെങ്കില്‍ ദുഃഖ രൂപിയാണ്. അതിനെങ്ങനെ സച്ചിദാനന്ദ സ്വരൂപമായ പരമാത്മാവാകാന്‍ കഴിയും? രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട്- ആനയും ആടും പോലെയാണ്. പിന്നെയെങ്ങനെ അവ തമ്മില്‍ ഐക്യം പറയാനാകും എന്നതാണ് കുഴക്കുന്ന പ്രശ്‌നം. വാച്യാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇതാണ് അപകടം.

മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥം കൊണ്ടാണ് ജീവാത്മാ പരമാത്മാക്കളുടെ ഏകത്വത്തെ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ജീവജാലത്തിലേയും ചൈതന്യമായി കുടികൊള്ളുന്നത് ഏകനായ ആത്മാവാണെന്ന് അറിയണം. സത്ത എല്ലാറ്റിലും ഒന്ന് തന്നെയാണ്. ജീവനും ജഗത്തിനും  ആധാരമായ ചൈതന്യം ഒന്ന് തന്നെയാണെന്ന്  തത്ത്വമസി മഹാവാക്യത്തിലൂടെ ബോധിപ്പിക്കുന്നു. എല്ലാറ്റിലും കുടികൊള്ളുന്ന സത്യം ഒരേയൊരു ഈശ്വരചൈതന്യം തന്നെയാണ്.

ലക്ഷ്യാര്‍ത്ഥത്തില്‍ ശുദ്ധ ചൈതന്യം എന്ന നിലയിലാണ് ജീവനേയും ഈശ്വരനേയും ഒന്നായി കണക്കാക്കുന്നത്. അങ്ങനെയാണ് ഐക്യം പറയേണ്ടത്. ജീവനും ജഗത്തിനും ആധാരമായ ചൈതന്യവും ഈശ്വരചൈതന്യവും ഒന്നുതന്നെ.  ജഗത്തില്‍ നിന്ന് നാമരൂപങ്ങളേയും ജീവനില്‍ നിന്ന് പഞ്ചകോശങ്ങളേയും നീക്കിയാല്‍ ബാക്കിയാവുന്നത് ആ പരമചൈതന്യം മാത്രമാണ്. അകവും പുറവും ഭേദമില്ലാത്തതായ പരമാത്മാവ്, പൂര്‍ണബ്രഹ്മം. ജീവനും ഈശ്വരനും തമ്മില്‍ വാച്യാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഒട്ടേറെ അന്തരമുണ്ട്. അത് മിന്നാമിനുങ്ങും സൂര്യനും പോലെയും ഭൃത്യനും രാജാവും പോലെയും കിണറും കടലും പോലെയും പരമാണുവും മഹാമേരുവും പോലെയുമാണ്. ആദ്യം പറഞ്ഞതെല്ലാം വളരെ പരിമിതവും രണ്ടാമത് പറഞ്ഞതൊക്കെ വളരെ ശ്രേഷ്ഠവുമാണ്. എന്നാല്‍ മിന്നാമിന്നിയും സൂര്യനും

പ്രകാശമെന്ന നിലയില്‍ ഒരു വിഭാഗമായി കണക്കാക്കാം. അതുപോലെ ഭൃത്യനും രാജാവും മനുഷ്യരാണ്. കിണറ്റിലും കടലിലും വെള്ളം തന്നെയാണ് ഉള്ളത്. അണുവിനും  മഹാമേരുവിനും ഒരേ ഉണ്‍മ തന്നെയാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഓരോ ജോടിയും തമ്മില്‍ തുല്യത കാണാം. ഇതു പോലെയാണ് ജീവനും ഈശ്വരനും തമ്മില്‍ തത്ത്വമസി മഹാ വാക്യപ്രകാരം ലക്ഷ്യാര്‍ത്ഥത്തില്‍ ശുദ്ധ ചൈതന്യം എന്ന നിലയില്‍ ഒന്നാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.