Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗിനിയുടെ വചനങ്ങള്‍

സാരഥികളുടെ സന്ദേശം 30

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Aug 30, 2020, 04:57 pm IST
in Samskriti

മധ്യകാലഭാരതത്തില്‍ നവോത്ഥാനത്തിന്റെ രഥചക്രവീഥിയില്‍ സാമ്പ്രദായിക വിചാരധാരയോ, മതാധിഷ്ഠിതമായ കര്‍മസരണികളോ, അവകാശപ്പെടാനില്ലാത്ത ധാരാളം ആത്മീയാചാര്യന്മാര്‍ ഇടം നേടിയിട്ടുണ്ട്. വിശിഷ്ടരായ ശിഷ്യരുടെയോ പരമ്പരയുടെയോ, അഭാവത്തിലും അവര്‍ കാലങ്ങളില്‍ പടുത്തുയര്‍ത്തിയത് നന്മയുടെ ചൈതന്യഗോപുരങ്ങളാണ്. ചരിത്രത്തിന്റെ ഭാഷയിലോ ഭാഷ്യത്തിലോ, അവര്‍ സ്വത്വമുദ്ര ചാര്‍ത്തിയില്ലെങ്കിലും സ്വപ്‌നപ്പഴമകളും ഐതിഹ്യങ്ങളും മുത്തശ്ശിക്കഥകളും ആ മുനിസമാനന്മാരുടെ ചുറ്റും ധന്യത വിടര്‍ത്തുന്നു.  

കശ്മീരിലെ ശിവയോഗിനി ലല്ലേശ്വരി, ഭക്തിവഴിയിലെ ഏകാന്ത സഞ്ചാരിണിയാണ്. ലാല്‍ഭേദ്, ലല്ലാ, ലാല്‍ദീദി, ലലശ്രീ, ലല്ലാ യോഗീശ്വരി തുടങ്ങി വിവിധ നാമരൂപങ്ങളില്‍ ആ പൂജനീയ വ്യക്തിത്വം വിളി കൊള്ളുന്നു. നിരക്ഷരയായിരുന്ന യോഗിനി, അകക്കണ്ണിന്റെ കാഴ്ചയില്‍ അറിവിന്റെ അമൃതവാഹിനിയായി. ഭഗവദ്ഗീതയുടെ ആന്തരിക ചക്ഷുസ്സില്‍ സ്വാംശീകരിച്ച വിഭൂതിയാണ് ലല്ലാദീതിയുടെ വാക്കുകളില്‍ വിളക്കുകൊളുത്തിയത്. ‘ത്രികശാസ്ത്ര’ മെന്നറിയപ്പെട്ട, കശ്മീരി ശൈവതത്വസംഹിതയിലെ ജ്ഞാനസുഗന്ധം സാധനയിലൂടെയാണവര്‍ സ്വായത്തമാക്കിയത്. ശിവോപാസനയിലൂടെ കാലത്തിന് മുന്നേ നടന്ന അവര്‍ ഭാരതീയമായ അവധൂത ജീവനസങ്കല്‍പ്പമാണ് സാക്ഷാത്ക്കരിച്ചത്. ‘ഇദം ന മമഃ’ എന്ന ഉപനിഷദ്‌സാരസര്‍വസ്വത്തിന്റെ സായൂജ്യം നേടിയായിരുന്നു ആ സഫലയാത്ര. അസാധാരണമായ പെരുമാറ്റവും അനിതര സാധാരണമായ വാക്കുകളും ലല്ലായുടെ ആത്മീയോര്‍ജത്തിന് തെളിവായിരുന്നു.  

ശ്രീനഗറിലെ പണ്ഡ്‌റേഥാല്‍ ദേശത്തെ പണ്ഡിറ്റ് കുടുംബത്തില്‍ 1320 ലാണ് ലളിത എന്ന ലല്ലേശ്വരിയുടെ പിറവി. പന്ത്രണ്ടാം വയസ്സില്‍ വിവാഹിതയായെങ്കിലും ഭര്‍തൃവീട്ടില്‍ യാതനകള്‍ മാത്രമായിരുന്നു വധുവിനെ കാത്തിരുന്നത്. ഭര്‍ത്താവ് നിക ഭട്ടും ഭര്‍തൃമാതാവും ലല്ലായുടെ ജീവിതം ദുഃഖഭരിതമാക്കി. എതിര്‍പ്പിനിടയിലും ശിവോപാസനയും പ്രാണായാമവും നടകേശഭൈരവ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനവും ലല്ലാ തുടരുകയായിരുന്നു. ജീവന്‍ അപകടത്തിലാണെന്നറിഞ്ഞ ഘട്ടത്തിലാണ് ഇരുപത്തിനാലാം വയസ്സില്‍ ലല്ല സധൈര്യം വീടുവിട്ടിറങ്ങുന്നത്. ആ ആത്മപഥ സഞ്ചലനത്തിലാണ് സിദ്ധ ശ്രീകാന്ത (സേദ്ബായു)  എന്ന ശിവയോഗിയെ അവര്‍ ഗുരുവായി വരിക്കുന്നത്. സംന്യാസജീവിതത്തിന്റെ ജ്ഞാനമാര്‍ഗമായിരുന്നു അത്. ‘ലല്ലാ വാണി’ (ലല്ലാ വാക്യാനി) യിലൂടെ അമൃതനിഷ്യന്ദികളായ അറിവുറവുകള്‍ പ്രവാഹമായി. ജാതിമതഭേദമെന്യേ സാധാരണക്കാരന്‍ മുതല്‍ സൂഫി സംന്യാസികള്‍ വരെ ലല്ലയുടെ ലളിതമധുരമായ പ്രഭാഷണ വചസ്സുകള്‍ സ്വന്തമാക്കി. പ്രമുഖ സൂഫിവര്യന്‍ പീര്‍ഷൈഖ്‌നൂര്‍ ഉദ്ദിന്‍ വാലി (നന്ദാ ഋഷി)  ലല്ലേശ്വരിയുടെ പ്രേഷ്ഠ ശിഷ്യനായിരുന്നു. ഹിന്ദുവിനും മുസ്ലീമിനും ലല്ലാ സ്‌നേഹവാത്സല്യം ചൊരിഞ്ഞ് ‘അമ്മ’ യായി. ഗ്രാമീണര്‍ക്ക് ‘മുത്തശ്ശി’യായി.  

എല്ലാ ഭൂതങ്ങളെയും തന്നിലും എല്ലാഭൂതങ്ങളിലും തന്നെയും കാണുന്ന ഏകത്വദര്‍ശനമാണ് ലല്ലേശ്വരി സാക്ഷാത്ക്കരിക്കുന്നത്. അവധൂതവൃത്തിയുടെ തിളക്കത്തില്‍ ആത്മാവിന്റെ നിത്യ സ്പനന്ദനമറിഞ്ഞ മഹായോഗിനി, ഭാരതീയാധ്യാത്മവിദ്യയുടെയും വേദപ്പൊരുളിന്റെയും ലിംഗാതീതപ്രതീകമായി നിലകൊള്ളുന്നു. ഉന്മാദിനിയുടെ ഭാവഹാവങ്ങളില്‍ സഞ്ചരിച്ച ശതായുസ്സായ അമ്മ ശിവവിഭൂതിയുടെ പൂര്‍ണിമയില്‍ വിലയിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.