ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ദുബായില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ദുരിതം തുടരുന്നു. മറ്റൊരു കളിക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു ബൗളര്‍ അടക്കം സംഘത്തിലെ പതിമൂന്ന് പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചിരുന്നു. കളിക്കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല.
വലംകൈ ബാറ്റ്സ്മാനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യ എ ടീമില്‍ കളിച്ചിട്ടുണ്ട്. ടി 20 സ്പെഷ്യലിസ്റ്റ് ബൗളര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. സെപ്തംബര്‍ പത്തൊമ്പത് മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഐപിഎല്‍ അരങ്ങേറുക.
വ്യക്തിപരമായി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് റെയ്ന നാട്ടിലേക്ക്് മടങ്ങിയതിന് പിന്നാലെയാണ് മറ്റൊരു കളിക്കാരന്് കൂടി കൊറോണ സ്ഥിരീകരിച്ചത്. സുരേഷ് റെയ്നയുടെ അഭാവം ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടിയാകും.
മാര്ച്ച്ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്നഐപിഎല് കൊറോണ മഹാമാരിയെ തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റിയത്.
സുരേഷ് റെയ്ന മടങ്ങി
ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റെയ്ന ഇന്ത്യയിലേക്ക് മടങ്ങി.
വ്യക്തിപരമായ കാരണങ്ങളാല്‍ റെയ്ന നാട്ടിലേക്ക് മടങ്ങിയെന്നും ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കില്ലെന്നും ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കെ.എസ്. വിശ്വനാഥന് ട്വിറ്ററില്‍ കുറിച്ചു. റെയ്നയ്ക്കും കുടുംബത്തിനും പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ചെന്നൈ സംഘത്തിലെ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയുള്ള റെയ്നയുടെ മടക്കവും ടീമിന്് തിരിച്ചടിയായി. കഴിഞ്ഞ ദിവസമാണ് ചെന്നൈ ടീമിലെ ഒരു കളിക്കാരനും പന്ത്രണ്ട് സപോര്‍ട്ട് സ്റ്റാഫിനും കൊറോണ സ്ഥിരീകരിച്ചത്. ആഗസ്ത് ഇരുപത്തിയൊന്നിനാണ് ചെന്നൈ ടീം ദുബായിയിലെത്തിയത്.
ഈ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് സുരേഷ് റെയ്ന എം.എസ്്. ധോണിക്കൊപ്പം രാജ്യാന്തര മത്സരങ്ങളില്‍ നിന്ന്് വിരമിച്ചത്. പതിമൂന്ന് വര്‍ഷത്തെ കരിയറാണ് ഇതോടെ അവസാനിച്ചത്. ഇന്ത്യക്കായി റെയ്ന 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ടി 20 മത്സരങ്ങളും കളിച്ചു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി 193 മത്സരങ്ങള്‍ കളിച്ചു. അയ്യായിരത്തിലേറെ റണ്‍സും നേടി. 25 വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: