കല്‍പ്പറ്റ: മലബാറിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കോഴിക്കോട് കുറ്റിയാടി മാനന്തവാടി മൈസൂര്‍ റൂട്ടിലും മാനന്തവാടി കല്ലോടി കുറ്റിയാടി കോഴിക്കോട് റൂട്ടിലും കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ പാതാ കോഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.സംസ്ഥാന മുഖ്യമന്ത്രി, ഗതാഗത മന്ത്രി, നാദാപുരം എംഎല്‍എ ഇ.കെ വിജയന്‍, മാനന്തവാടി എംഎല്‍ എ ഒ.ആര്‍ കേളു, തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കുവാന്‍ തിരുമാനിച്ചു.
നിലവില്‍ മാനന്തവാടി കല്ലോടി കുറ്റിയാടി റൂട്ടില്‍ ഒരു കെഎസ്ആര്‍ടിസി ബസ്സ് സര്‍വീസ് നടത്തിയിരുന്നതു പോലും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. മാനന്തവാടി കല്ലോടി നിരവില്‍പ്പുഴ റോഡില്‍ നടന്നുകൊണ്ടിരുന്ന റോഡുവികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ പൂര്‍ത്തീകരിക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത മാസത്തോടെ മാനന്തവാടി കോഴിക്കോട്ട് റൂട്ടില്‍ പൂര്‍ണ്ണമായ രീതിയില്‍ ഷെഡ്യൂളുകള്‍ പുന ക്രമീകരിച്ച് സര്‍വ്വീസുകള്‍ നടത്തുവാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മാനന്തവാടിയില്‍ നിന്ന് കല്ലോടി, കുറ്റിയാടി വഴി കോഴിക്കോടേയ്‌ക്കും തിരിച്ച് കോഴിക്കോട് നിന്ന് കുറ്റിയാടി, കല്ലോടി വഴി മാനന്തവാടിക്കും പുറമെ കോഴിക്കോടു നിന്ന് കുറ്റിയാടി, മാനന്തവാടി വഴി മൈസൂരിലേക്കും തിരിച്ച് കോഴിക്കോടേക്കും ബസ്സ് സര്‍വീസുകള്‍ ആരംഭിക്കുവാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ മൈസൂരില്‍ നിന്നും ബത്തേരി, പനമരം, നാലാം മൈല്‍ വഴി വടകരയ്‌ക്കുള്ള സര്‍വീസ് റൂട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി മാനന്തവാടിയില്‍ സേറ്റോപ്പ് അനുവദിക്കുകയും അതുപോലെ ഈ സര്‍വീസ് കോഴിക്കോടേക്ക് നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
വളരെ ദുരം കുറുവുളള ഈ റൂട്ടുകള്‍ മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ്. ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും ഇതൊരു പരിഹാരമെന്ന നിലയില്‍ ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കേണ്ടത് അത്യാവശ്യമാണെന്നും ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കല്ലോടി കുറ്റിയാടി വഴി കോഴിക്കോടേക്കും തിരിച്ച് കോഴിക്കോട് നിന്ന് കുറ്റിയാടി കല്ലോടി വഴി മാനന്തവാടിക്കും ഏതാനും സര്‍വീസുകള്‍ ആരംഭിക്കണം. യോഗത്തില്‍ കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു, കെ.ഉസ്മാന്‍, ഫാ. ബിനു കടുത്തലക്കുന്നേല്‍, കെ.എം. സിനോജ്, സിറിയക് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: