തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പത്തുദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ബാലരാമപുരം 110 കെവി കെഎസ്ഇബി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിക്കാണ് സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി ഉണ്ടായത്. ട്രാന്‍സ്ഫോമര്‍ യൂണിറ്റാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നും നാല് അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.
66 കെവി സബ് സ്റ്റേഷന് 110 കെവി ആക്കിയപ്പോള്‍ ട്രാന്‍സ്ഫോമര്‍ മാറ്റി സ്ഥാപിച്ചിരുന്നില്ലെന്നും അത് ചാര്‍ജ് ചെയ്തപ്പോള്‍ കൂടിയ വോള്‍ട്ടേജില്‍ വൈദ്യുതി കടന്നുവന്നതാണ് തീ പിടിക്കാന്‍ കാരണമെന്നും കെ.എസ്ഇ.ബി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: