ഒന്ന്
ഹേ വാതാലയനാഥ!
നീയറിയുമോ നിന്മുന്നില്
കൈ കൂപ്പിയും
നാവാല് നാമസഹസ്ര–
മേന്തിയുമകക്കാമ്പില്–
ക്കണക്കെന്നിയേ
നോവാളും പരിദേവനത്തിരി–
യുമായ് ഞാനെത്തവേ,
നില്‍ക്കുവാ–
നാവാതെത്തവ കാവലാ–
ളുകള്‍ പിടിച്ചുന്തുന്നൊ–
രാ നാളുകള്‍
രണ്ട്
ദൂരം ക്ലേശവുമെന് വിയര്–
പ്പില്‍, നെടുതാം ശ്വാസങ്ങ
ളാല്ത്താണ്ടി സ-
ഞ്ചാരം., വേദനയും വഴിച്ചെ–
ലവുമൊന്നൊന്നായ്
സ്വരൂപിച്ചതും,
നേരം കാലവുമൊത്തു
വന്നതുകണക്കാക്കീട്ടു
ഗോവിന്ദ ! നിന്
ചാരത്തെത്തി മടങ്ങിവന്നത്
മനസ്സേറേ മുഷി–
ഞ്ഞിട്ടു താന്‍
മൂന്ന്
ഇന്നാ നാളുകളെങ്ങ്? ഞാ–
നലസനായെന് വീട്ടില്‍.,
അര്‍ധാംഗി നിന്
മുന്നില്‍ രാവിലെയന്തിയില്
പ്പതിവുപോല് ദ്ദീപം
തെളിച്ചീടവേ
പൊന്നേ, മാനസമങ്ങു നിന്
നടയിലാ,ണെന് പൂതി
തീരുംവരേ
നിന്നാവൂ: മതിയാ വഴിക്കിതു
വരെപ്പോകാഞ്ഞ–
തെന്തേ വിഭോ !
പി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: