Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്‌റു കുടുംബത്തിനെതിരെയുള്ള കലാപക്കൊടി; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ് നേതൃത്വം; ‘വിമത’ നേതാക്കള്‍ക്ക് നിരീക്ഷണം

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ പുതിയ പ്രസിഡന്റ് വേണമെന്ന നീക്കത്തിനൊപ്പം നിന്നെന്നാണ് ലഭിക്കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 08:58 am IST
in India

ന്യൂദല്‍ഹി: ഒരുകൂട്ടം മുതിര്‍ന്ന നേതാക്കളുടെ അപ്രതീക്ഷിതമായ നീക്കത്തിന്റെ ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സോണിയ ഗാന്ധിയുടെ അനാരോഗ്യവും ആശുപത്രിവാസക്കാലത്ത് നേതൃമാറ്റം ആവശ്യപ്പെട്ടതും വൈകാരികമായി അവതരിപ്പിച്ച് താല്‍ക്കാലിക രക്ഷ നേടിയെങ്കിലും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവശേഷിക്കുകയാണെന്ന ബോധ്യത്തില്‍ തന്നെയാണ് ഹൈക്കമാന്‍ഡ്.

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ ‘നിരീക്ഷണത്തില്‍’ വെയ്‌ക്കാനാണ് ഹൈക്കമാന്‍ഡ് വിശ്വസ്തര്‍ക്ക് നല്‍കിയ നിര്‍ദേശം. നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ക്ക് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണം രാഹുല്‍ ഗാന്ധി പിന്‍വലിച്ചെങ്കിലും നെഹ്‌റു കുടുംബത്തിന്റെ ആശങ്കകള്‍ അവസാനിച്ചിട്ടില്ല. 1999ന് സമാനമായി സോണിയക്കെതിരെ വിമത ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കളെ അന്നത്തെപ്പോലെ പുറത്താക്കാനുള്ള ശേഷി ഇന്ന് നേതൃത്വത്തിനില്ല.  

ആസൂത്രിത നീക്കമായിരുന്നു നേതാക്കള്‍ നടത്തിയതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ ആശങ്കകള്‍ക്ക് കാരണവും അതു തന്നെ. വിവിധ സംസ്ഥാനങ്ങളിലെ സമാന നിലപാടുള്ള നേതാക്കളുമായി മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ചര്‍ച്ചകളാണ് പ്രവര്‍ത്തക സമിതിയിലെ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചത്. കപില്‍ സിബല്‍, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ മുന്നില്‍ നിന്ന് നയിച്ച നീക്കങ്ങള്‍ക്ക് മിക്ക സംസ്ഥാനത്തെയും പ്രധാന നേതാക്കളുടെ രഹസ്യ പിന്തുണയുണ്ടായിരുന്നു. പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം വിമത നീക്കം നടത്തിയ നേതാക്കള്‍ ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നതും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ്.

ദേശീയ നേതൃത്വത്തിലുള്ള 23 നേതാക്കളാണ് സോണിയ ഇടക്കാല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുന്നൂറോളം നേതാക്കളുടെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. അഞ്ചുമാസമായി നടത്തിയ നീക്കം നെഹ്‌റു കുടുംബമോ ഹൈക്കമാന്‍ഡിലെ വിശ്വസ്തരോ അറിഞ്ഞില്ല എന്നതാണ് കൂടുതല്‍ നടുക്കത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടിയില്‍ എക്കാലവും സോണിയക്കും രാഹുലിനുമൊപ്പം വിശ്വസ്തരായി നിന്നവര്‍ തന്നെയാണ് നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയത്.

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ പുതിയ പ്രസിഡന്റ് വേണമെന്ന നീക്കത്തിനൊപ്പം നിന്നെന്നാണ് ലഭിക്കുന്ന വിവരം. കത്തയച്ച 23പേരുടെ പിന്നില്‍ നില്‍ക്കാനായിരുന്നു ധാരണ. വിഷയം ഉന്നയിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യമായി രംഗത്തെത്താമെന്നായിരുന്നുകണക്കുകൂട്ടല്‍. ആദ്യ നീക്കം പാളിയിട്ടില്ലെന്നും ആറുമാസത്തിനകം എഐസിസി സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിപ്പിക്കുന്നതില്‍ വിജയിച്ചെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടിതമായി നീങ്ങാനാണ് നീക്കം. പാര്‍ട്ടിയിലെ സ്ഥാനമല്ല രാജ്യമാണ് പ്രധാനമെന്ന കപില്‍ സിബലിന്റെ പുതിയ ട്വീറ്റ് നല്‍കുന്ന സന്ദേശവും അതുതന്നെയാണ്.

സജീവമല്ലെന്ന ആരോപണത്തിന് മറുപടിയായി ഇന്നലെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം സോണിയാഗാന്ധി വിളിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

Tags: congressസോണി് ഗാന്ധിKapil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.