തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സെക്രട്ടറിയേറ്റിലെ രേഖകളൊന്നും ഇ ഫയല്‍ ആയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്കിയ രേഖകളാണ് ഇഫയല്‍ ആകാത്തത്. ചൊവ്വാഴ്ച തീപിടുത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസില്‍ തന്നെയാണ് ഈ ഫയലുകളെല്ലാം സൂക്ഷിച്ചിരുന്നത്.
ഇത്തരത്തില്‍ നിര്‍ണായകമായ പല ഫയലുകളും പ്രോട്ടോക്കോള്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്നു. എന്‍ഐഎ അടക്കം സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഈ സാഹചര്യത്തില്‍ രേഖകള്‍ ഒന്നും ഇ ഫയല്‍ ആക്കാതിരുന്നതും ഭരണത്തിലെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. തീപിടിത്തത്തില്‍ ഇവയെല്ലാം കത്തി നശിച്ചോ ഇല്ലയോ എന്നത് സംബന്ധിച്ച് ഒരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല.
എന്നാല്‍ ഇ ഫയലുകള്‍ കത്തിനശിച്ചിട്ടില്ല എന്ന മറുപടി മാത്രമാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. അതേസമയം ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമായി മറ്റൊരിടത്തും റിപ്പോര്‍ട്ടുണ്ട്. പ്രോട്ടോക്കോള്‍ ഓഫീസിലെ ഫയലുകള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിലാണ് കഴിഞ്ഞ ദിവസം തീപിടത്തമുണ്ടായത്.
തീ കൂടുതല്‍ ആളുന്നതിന് മുമ്പ് ശ്രദ്ധയില്‍ പെട്ടതിനാല്‍ ഡിപ്ലോമാറ്റിക് ബാഗേജുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിച്ചിട്ടില്ലെന്നാണ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ സെക്രട്ടറിയേറ്റില്‍ നിന്നും സുപ്രധാന രേഖകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: