കണ്ണൂർ: സെക്രട്ടറിയേറ്റ് പ്രോട്ടോകോൾ ഓഫീസ് തീവെച്ചത് അന്വേഷിക്കാൻ സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനടക്കം ഉള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.
യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം അദ്ധ്യക്ഷതയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി ജില്ലാ സെക്രട്ടറി അഡ്വ കെ രഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി..
.
പ്രതികരിക്കാൻ ഇവിടെ എഴുതുക