തിരുവനന്തപുരം: നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാറിനുവേണ്ടി പ്രതിരോധം സൃഷ്ടിച്ചവര്‍ സ്വപ്ന സുരേഷിന്റെ സഹായം പറ്റിയവര്‍.
മന്ത്രി എ കെ ബാലന്, വീണ ജോര്‍ജ്ജ്, എ പ്രദീപ്കുമാര്‍, കെ. ബി ഗണേഷ്കുമാര്, ചിറ്റയം ഗോപകുമാര്‍, സ്വരാജ് എന്നിവരാണ് സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കൊണ്ടുവന്ന അവിശ്വാസത്തെ എതിര്‍ക്കാന്‍ മുന്നില്‍ നിന്നത്. മുഖ്യമന്ത്രിയേക്കാള്‍ ആത്മാര്‍ത്ഥതയൊടെ ന്യായീകരണം നിരത്തിയവരും ഇവരാണ്.
ഇതില്‍ സ്വരാജ് ഒഴികെ എല്ലാവരും സ്വപ്ന സ്വപ്നയുടെ സഹായം തേടിയവര്‍
മന്ത്രി എ.കെ ബാലനും കൂട്ടരും പാര്‍ലമെന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വിദേശ യാത്രയിലെ അംഗങ്ങളായിരുന്നു ഇവരെല്ലാം. യുഎഇ ലേയ്ക്ക് പോകാനാണ് തീരുമാനിച്ചത്. പാര്‍ലമെന്റുപോലും ഇല്ലാത്ത സ്ഥലത്തേക്ക് പാര്‍ലമെന്ററി ടൂര്‍ പോകുന്നതിനെ വിദേശമന്ത്രാലയം എതിര്‍ത്തു.ദല്‍ഹിയില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ലീറന്‍സ് ലഭിക്കാതെ വന്നു.
രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് യാത്രയ്ക്കുവേണ്ടി മാത്രമായ് ഇന്ത്യന്‍ ഡയസ്പോറയും ആയി സംസാരിക്കുന്ന ഒരു പരിപാടി തട്ടിക്കൂട്ടി. തുടര്‍ന്നാണ് കേന്ദ്രം യാത്രാനുമതി നല്‍കിയത്.യു എ ഇ എംബസ്സിയില്‍ നിന്നും വിസ ഫാസ്റ്റ് ട്രാക്കില്‍ ലഭിക്കുന്നതിന് മുഴുവന്‍ ജോലിയുടെയും കോര്‍ഡിനേഷന്‍ നടത്തിയത് സ്വപ്നയാണ്. മന്ത്രിയുടെയും പടയുടെയും യാത്രക്ക് വേണ്ടി മുഴുവന്‍ കാര്യങ്ങളുടേയും ചുക്കാനും പിടിച്ചത് സ്വപ്നയായിരുന്നു.
വീണ ജോര്‍ജ്ജിനൊപ്പം ഭര്‍ത്താവ് ജോര്‍ജ്ജും ഉണ്ടായിരുന്നു. യാത്രയുടെ മറവിലും കള്ളക്കടത്ത് ഉണ്ടായി എന്ന ആരോപണം നിലനില്‍ക്കുമ്പോളാണ് നിയമസഭയില്‍ ഇതിനെ എല്ലാം ന്യായീകരിച്ച് ഇതേ ജനപ്രതിനിധികള്‍ ശബ്ദം ഉയര്‍ത്തിയത്.
എംബസ്സി എതിര്‍ത്തിട്ടും, രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടും പാര്‍ലമെന്റേ ഇല്ലാത്ത യുഎഇ യിലേക്ക് ബാലനും സംഘവും പാര്‍ലമെന്റ് കാണാന്‍ പോയേ പറ്റൂ എന്ന് എന്തിനാണ് വാശി പിടിച്ചത് എന്തിന്.
കണ്സള്ട്ടേഷന് കംപനിയുടെ സ്റ്റാഫായി മാത്രം ഐ ടി വകുപ്പില്‍ ജോലിക്ക് വന്ന സ്വപ്ന എങ്ങനെയാണ് മന്ത്രിയുടെ യാത്രക്ക് വേണ്ടി ചുക്കാനും പിടിച്ചത്. എന്തായിരുന്നു ഇവരുടെ കൂട്ടു കച്ചവടം. കുറഞ്ഞത് 2017 മുതല്‍ ഈ സര്‍ക്കാരുമായി സപ്ന ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഒരു തെളിവുകൂടിയാണ് ഈ യാത്ര.
ഉപകാരസ്മരണ എന്ന നിലയിലാണ് ഇതേ എംഎല്‍എ മാര്‍ കള്ളക്കടത്ത് കേസിനെ ന്യായീകരിച്ചത് എന്നതാണ് ഇപ്പോള്‍ തെളിയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: